
കോതമംഗലം : 24 ഫ്രെയിം ഫിലിം സൊസൈറ്റിയുടെ 15-മത് അടൂർ ഭവാനി അടൂർ പങ്കജം 24 ഗ്ലോബൽ ഫിലിം അവാർഡിൽ മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്കാരം മെട്രോവാർത്ത ലേഖകനും, കോതമംഗലം എം. എ. കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി. അലക്സിന്.
സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്തതിനാണ് അവാർഡ്. ആഗസ്ത് 24 ന് കോട്ടയം മാമൻ മാപ്പിള ഹാളിൽ നടക്കുന്ന ഫിലിം അവാർഡ് നൈറ്റിൽ പുരസ്കാരം സമ്മാനിക്കുമെന്ന് സെക്രട്ടറി ബിനു വണ്ടൂർ അറിയിച്ചു.