February 8, 2026
Amaram
34 വര്‍ഷങ്ങള്‍ക്കു ശേഷം അച്ചൂട്ടിയും അച്ചൂട്ടിയുടെ മുത്തും വീണ്ടും തിയെറ്ററുകളില്‍ എത്തുകയാണ്.

അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടി വീണ്ടും എത്തുന്നു, 4K ദൃശ്യവിരുന്നുമായി ‘അമരം’ ഇന്ന് തീയേറ്ററുകളിൽ എത്തുകയാണ്.  മമ്മൂട്ടിയും ,മുരളിയും അശോകനും, മാതുവും മത്സരിച്ചഭിനയിച്ച ചിത്രമാണ് ‘അമരം’. മമ്മൂട്ടിയെന്ന നടന വിസ്മയത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പത്തുകഥാപാത്രങ്ങളില്‍ ഒന്നാണ് അമരത്തിലെ അച്ചൂട്ടി.

34 വര്‍ഷങ്ങള്‍ക്കു ശേഷം അച്ചൂട്ടിയും അച്ചൂട്ടിയുടെ മുത്തും വീണ്ടും തിയെറ്ററുകളില്‍ എത്തുകയാണ് 4K മികവില്‍ മികച്ച ദൃശ്യ വിരുന്നോടെ. അമരം തീയേറ്ററിൽ കാണാത്ത പുതു തലമുറയ്ക്ക് പുത്തൻ അനുഭവമാവും റീ റിലിസ്. എല്ല തീയറ്ററുകളിലും വിപുലമായ ആഘോഷം പരിപാടികളാണ് മമ്മൂട്ടി ഫാൻസ്‌ ഒരുകിയിരിക്കുന്നത്. 

Sponsored

കടലും തിരകളും തീരവും അവിടുത്തെ മനുഷ്യരും മറക്കാനാവാത്ത കാഴ്ചകളും കഥയുമായി നമുക്ക് മുന്നിൽ നിറയുകയായിരുന്നു . ബാബു തിരുവല്ലയാണ് മലയാളികൾക്ക് എക്കാലവും ഓർമ്മിക്കാവുന്ന ഈ ക്ലാസിക്ക് ചിത്രത്തിൻ്റെ നിർമ്മാതാവ്. ചലച്ചിത്ര കലാസംവിധായകൻ എന്ന നിലയിൽ മലയാളികളുടെ അഭിമാനമായ സാബു സിറിൾ എന്ന പ്രതിഭാശാലിയായ ആർട്ട് ഡയറക്ടറുടെ കരവിരുതും കൈയ്യൊപ്പും നമുക്ക് കണ്ടറിയാനാകും “അമരം“ എന്ന ചിത്രത്തിലെ ദൃശ്യങ്ങളിലുടനീളം. മമ്മൂട്ടിയെന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ലായിരുന്നു ‘അമരം’. ലോഹിതദാസിന്റെ തിരക്കഥയില്‍ മലയാളത്തിന്റെ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാനായിരുന്ന ഭരതന്‍ ഒരുക്കിയ ചിത്രമാണ് അമരം. 

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!