
ഇടുക്കി: സ്വകാര്യ ബസ് മുന്നോട്ട് എടുക്കുന്നതിനിടെ ബസിന് അടിയിൽപ്പെട്ട് വയോധികൻ മരിച്ചു. കോതമംഗലം മലയൻകീഴ് അമ്മാപറമ്പിൽ എ.എ. കുട്ടപ്പൻ ചാലിൽ(68) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറോടെ സ്വകാര്യ ബസ് സ്റ്റാൻഡിലായിരുന്നു അപകടം. തൊടുപുഴ-മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന ബസിന് സമീപമാണ് കുട്ടപ്പൻ നിന്നിരുന്നത്. സ്റ്റാൻഡിൽ നിന്ന് ബസ് എടുത്ത സമയം കുട്ടപ്പൻ ബസിനടിയിലേക്ക് വീഴുകയായിരുന്നു. ബസ് കുട്ടപ്പന്റെ ശരീരത്ത് കൂടി കയറിയിറങ്ങി സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: വിജയ. മക്കൾ: ഉണ്ണിമോൾ,കൃഷ്ണപ്രിയ. മരുമക്കൾ: വിനോഷ് വെട്ടിനാൽ ചൂണ്ടി, അനു ഊന്നുകല്ല്.
