February 7, 2026
police
കു​ട്ടി​ക​ളെ ക​ബ​ളി​പ്പി​ച്ച് ആ​ത്മ​ഹ​ത്യ​യി​ലേ​യ്ക്കെ​ത്തി​ക്കു​ന്ന ഗ്രൂ​പ്പ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ​യെ​ന്നും സം​ശ​യ​മു​ണ്ട്.

ചോ​റ്റാ​നി​ക്ക​ര: പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന കൊ​റി​യ​ൻ സു​ഹൃ​ത്തി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. കൊ​റി​യ​ൻ സു​ഹൃ​ത്തി​ന്‍റെ പേ​രി​ൽ മ​റ്റാ​രോ ക​ബ​ളി​പ്പി​ച്ച​താ​യാ​ണെ​ന്നാ​ണ് സം​ശ​യ​മു​യ​രു​ന്ന​ത്. മ​രി​ച്ച ആ​ദി​ത്യ​യു​ടെ ക​ത്തി​ൽ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് വ​ഴി പ​രി​ച​യ​പ്പെ​ട്ട ആ​ളാ​ണെ​ന്നാ​ണ് പ​റ​ഞ്ഞി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ജ​നു​വ​രി മാ​സം ആ​ദ്യം പ​രി​ച​യ​പ്പെ​ട്ട ആ​ളു​മാ​യു​ള്ള സൗ​ഹൃ​ദം ര​ണ്ടാ​ഴ്ച മാ​ത്രം പി​ന്നി​ടു​മ്പോ​ൾ ഇ​യാ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു മ​രി​ച്ചു​വെ​ന്ന് കേ​ൾ​ക്കു​ന്ന​തും അ​തേ തു​ട​ർ​ന്നു​ള്ള മ​നോ​വി​ഷ​മ​ത്തി​ൽ വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്തു​വെ​ന്ന​തു​മാ​ണ് ദു​രൂ​ഹ​ത​യു​ണ​ർ​ത്തു​ന്ന​ത്.

ഈ ​സം​ഭ​വ​ത്തി​ൽ കു​ട്ടി​ക​ളെ ക​ബ​ളി​പ്പി​ച്ച് ആ​ത്മ​ഹ​ത്യ​യി​ലേ​യ്ക്കെ​ത്തി​ക്കു​ന്ന ഗ്രൂ​പ്പ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ​യെ​ന്നും സം​ശ​യ​മു​ണ്ട്. പെ​ൺ​കു​ട്ടി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ പാ​സ്‌വേർ​ഡ് ഉ​പ​യോ​ഗി​ച്ച് ലോ​ക്ക് ചെ​യ്തി​ട്ടു​ള്ള​തി​നാ​ൽ ഇ​ത് തു​റ​ന്നാ​ൽ മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രൂ. അ​തേ സ​മ​യം ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് സോ​ഷ്യ​ൽ മീ​ഡി​യ ഗ്രൂ​പ്പു​ക​ളി​ൽ പ്ര​ച​രി​പ്പി​ക്കാ​ൻ ഇ​ട​യാ​യ​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മു​യ​രു​ന്നു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!