സംസ്ഥാനത്തെ ആധുനിക തൊഴിലവസരങ്ങൾക്കായി വിപുലമായ പരിശീലനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ചെറുപ്പക്കാർക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി, ‘ കണക്ട് ടു വർക്ക് സ്‌കോളർഷിപ്പ്’ എന്ന പദ്ധതി നടപ്പിലാക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകി ഉത്തരവായിരിക്കുകയാണെന്ന് എം എൽ എ ആന്റണി ജോൺ അറിയിച്ചു.

യുവജനങ്ങളുടെ സ്വപ്‌നങ്ങൾക്ക് ചിറകുനൽകുന്ന ഈ നടപടി, അവരുടെ പരിശീലന കാലയളവിലെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനുള്ള നിർണ്ണായകമായ ചുവടുവെപ്പാണ്. അറിവിനെയും നൈപുണ്യത്തെയും ആദരിക്കുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള സർക്കാരിന്റെ ദീർഘവീക്ഷണമാണ് ഈ പദ്ധതിയിലൂടെ വെളിപ്പെടുന്നത്.
പരിശീലനം പൂർത്തിയാക്കി തൊഴിൽ രംഗത്തേക്ക് പ്രവേശിക്കുന്ന ഓരോ യുവതിക്കും യുവാവിനും ഇത് ആത്മവിശ്വാസത്തിന്റെയും സുരക്ഷിതത്വത്തിന്റെയും വലിയ ഉറപ്പാണ് നൽകുന്നത്.

പദ്ധതി സംബന്ധിച്ച വിശദമായ മാർഗ്ഗരേഖകളും മാനദണ്ഡങ്ങളും ഉടൻതന്നെ പുറത്തിറക്കും. ഈ സർക്കാർ ജനങ്ങളോട് ചെയ്ത വാഗ്ദാനങ്ങൾ ഓരോന്നും കൃത്യതയോടെയും ഇച്ഛാശക്തിയോടെയും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നുവെന്നും. വികസനത്തിന്റെ പുതിയ പാതകളിലേക്ക് കേരളത്തെ നയിക്കാൻ യുവജനങ്ങളെ സജ്ജരാക്കുക എന്ന ഉന്നതമായ ലക്ഷ്യമാണ് ഈ പദ്ധതിയിലൂടെ എൽഡിഎഫ് സർക്കാർ സാക്ഷാത്കരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


