February 7, 2026
muvattupuzha kanjavu
മൂ​വാ​റ്റു​പു​ഴ മാ​ര്‍​ക്ക​റ്റി​ന് സ​മീ​പ​ത്തു നിന്നുമാണ് പിടിയിലായത്

മൂ​വാ​റ്റു​പു​ഴ മാ​ര്‍​ക്ക​റ്റി​ന് സ​മീ​പ​ത്തു നി​ന്നും ഒ​ന്നേ​കാ​ല്‍ കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പോ​ലീ​സ് പി​ടി​യി​ല്‍. മൂ​വാ​റ്റു​പു​ഴ​യി​ല്‍ പൈ​നാ​പ്പി​ള്‍ കൃ​ഷി​യി​ട​ത്ത് ജോ​ലി ചെ​യ്യു​ന്ന വെ​സ്റ്റ്ബം​ഗാ​ള്‍ സ്വ​ദേ​ശി ഇ​ന്ദ്ര​ജി​ത്ത് (20)​നെയാണ് ഇ​ന്ന​ലെ രാ​വി​ലെ ച​ന്ത​ക്ക​വ​ല ഭാ​ഗ​ത്തു നി​ന്ന് മൂ​വാ​റ്റു​പു​ഴ പോ​ലീസ് പിടികൂടിയത്.

ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ന്ദ്ര​ജി​ത്തി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണും ഗൂ​ഗി​ള്‍​പേ​യു​മു​ള്‍​പ്പെ​ടെ പോ​ലീ​സ് നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​യി​രു​ന്നു.

Sponsored

തു​ട​ര്‍​ന്നാ​ണ് മൂ​വാ​റ്റു​പു​ഴ സി​ഐ ബേ​സി​ല്‍ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ താ​മ​സ​സ്ഥ​ല​ത്തു നി​ന്നും പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!