
എം. എ കോളേജിലെ എൻ എസ് എസ്,ആന്റി-നാർക്കോട്ടിക്സ് സെൽ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പ്രോഗ്രാമിൽ വിമുക്തി എറണാകുളം ഡിവിഷൻ മെന്ററും, അസ്സി. എക്സൈസ് ഇൻസ്‌പെക്ടറുമായ ഇബ്രാഹിം കെ. എസ് വിദ്യാർത്ഥികൾക്ക് ക്ലാസ്സ് എടുക്കുന്നു
കോതമംഗലം : കോതമംഗലം മാർ അത്ത നേഷ്യസ് കോളേജിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോളേജിലെ എൻ എസ് എസ്,ആന്റി-നാർക്കോട്ടിക്സ് സെൽ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രോഗ്രാമിൽ വിമുക്തി എറണാകുളം ഡിവിഷൻ മെന്ററും, അസ്സി. എക്സൈസ് ഇൻസ്‌പെക്ടറുമായ ഇബ്രാഹിം കെ. എസ് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നൽകി.

ലഹരിയിൽ നിന്ന് യുവതലമുറയെ രക്ഷിക്കാൻ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു. പുകയില ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ദൂഷ്യഫലങ്ങൾ ബോധ്യപ്പെടുത്തുന്നതിനു എല്ലാ തലങ്ങളിൽ നിന്നും കൃത്യമായ ഇടപെടലുകൾ അനിവാര്യമാണെന്നും ഇബ്രാഹിം കെ. എസ്. കൂട്ടിച്ചേർത്തു.കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എബി. പി വർഗീസ് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഫെബാ കുര്യൻ, ഡോ. ജിൽസ് എം. ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു
