
ലഹരിക്കെതിരെ ചേലാട് നടത്തിയ ലഹരി വിരുദ്ധ സംഗമം വേട്ടാമ്പാറ സെൻറ് സെബാസ്റ്റ്യൻസ് ഇടവക വികാരി ഫാ. ജോഷി നിരപ്പേൽ ഉദ്ഘാടനം ചെയ്യുന്നു.
കോതമംഗലം :കോതമംഗലം രൂപത മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയും സജീവം ലഹരി വിശുദ്ധ പ്രോജക്ടും ഗ്രീൻ വിഷൻ കേരളയും സംയുക്തമായി ചേലാട് ഇംഗ്ഷനിൽ ലഹരി വിശുദ്ധ സംഗമം നടത്തി. വേട്ടാമ്പാറ സെൻറ് സെബാസ്റ്റ്യൻസ് ഇടവക വികാരി ഫാ. ജോഷി നിരപ്പേൽ സംഗമം ഉദ്ഘാടനം ചെയ്തു. രാസലഹരിയുടെ വ്യാപനം വരുംതലമുറയുടെ അന്ത്യം കുറിക്കും എന്നും അതിനെതിരെ പൊതുസമൂഹം ജാഗ്രത പുലർത്തണമെന്നും അദ്ദ്ദേഹം ഓർമ്മിപ്പിച്ചു.

കെ സി ബി സി മദ്യവിരുദ്ധ സമിതി മധ്യമേഖല പ്രസിഡൻറ് ജെയിംസ് കോറമ്പേൽ അധ്യക്ഷത വഹിച്ചു. കോതമംഗലം രൂപത സജീവം പ്രോജക്ട് കോ -ഓഡിനേറ്റർ ജോൺസൻ കറുകപ്പിള്ളിൽ മുഖ്യപ്രഭാഷണം നടത്തി. മദ്യനിരോധന ഏകോപന സമിതി താലൂക്ക് പ്രസിഡൻറ് മാത്യൂസ് നിരവത്ത് ആമുഖ സന്ദേശം നൽകി. പ്രശസ്ത മജീഷ്യൻ ജോയിസ് മുക്കുടം മാജിക്കിലൂടെ ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തി.
ജോസഫ് ആൻറണി , ജോയി പടയാട്ടിൽ, ജോണി കണ്ണാടൻ,മാർട്ടിൻ കീഴേമാടൻ, ജോസ് കൈതമന, പോൾ കൊങ്ങാടൻ, ജോയി പനയ്ക്കൽ, ജിജു വർഗീസ്, കുര്യൻ കോതമംഗലം, കെ ഇ കാസിം, മൈക്കിൾ കൈതക്കൽ, എ റ്റി ലൈജു, ബിജു വെട്ടിക്കുഴ എന്നിവർ പ്രസംഗിച്ചു.