
കൊച്ചി: ട്രെയിനില്‍ വച്ചുണ്ടായ മോഷണശ്രമത്തിനിടയില്‍ കൊല്ലപ്പെട്ട തൃശൂര്‍ സ്വദേശി സൗമ്യയുടെ മരണത്തെതുടര്‍ന്ന് റെയില്‍വേ അക്രമങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടുവെങ്കിലും അധികാരികള്‍ക്ക് ഇപ്പോൾ നിസംഗ മനോഭാവമാണ്. അതിന് വലിയൊരു ഉദാഹരണമാണ് ഇന്ന് തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ സംഭവിച്ച സാമൂഹ്യ വിരുദ്ധൻറെ അഴിഞ്ഞാട്ടം.

കുട്ടികളും സ്ത്രീകളുമടങ്ങുന്ന യാത്രക്കാരുടെ മുന്നിലൂടെ അനാശ്യാസകച്ചവടത്തിന് പരസ്യം ചെയ്തും, യാത്രക്കാരെ കളിയാക്കിയും അശ്ലീല വാക്കുകൾ വിളിച്ചുപറഞ്ഞുമായിരുന്നു ഇയാളുടെ പരാക്രമം. ശല്യം രൂക്ഷമായതോടെ സ്ഥലത്തുണ്ടായിരുന്ന സിനിമാ താരവും അയനിക പീപ്പിൾസ് മെന്റൽ ഹെൽത്ത് ഇനീഷിയേറ്റിവ് ഡയറക്ടറുമായ ശരത് തേനിമൂല അക്രമിയുടെ വീഡിയോ സഹിതം പോലീസിൽ പരാതിപ്പെട്ടെങ്കിലും പോലീസിൽനിന്ന് വളരെ നിസ്സംഗമായ സമീപനമായിരുന്നു ഉണ്ടായത്. വളരെ വൈകി പോലീസ് എത്തിയെങ്കിലും അക്രമിയെ അവിടെ നിന്ന് പറഞ്ഞുവിട്ടതല്ലാതെ, യാതൊരുവിധ നടപടികളുമെടുക്കാൻ പോലീസ് തയ്യാറായില്ലെന്ന് അദ്ദേഹം ലൈഫ് മലയാളം ന്യൂസിനോട് പറഞ്ഞു.

പോലീസിന്റെ ഇത്തരത്തിലുള്ള നിലപാട് സാമൂഹ്യ വിരുദ്ധർക്കും അക്രമികൾക്കും പ്രോത്സാഹനമാകുമെന്നും, പൊതു ഇടങ്ങളിലെ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തെക്കുറിച്ച് ശരത് ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ് ഇങ്ങനെ… https://www.facebook.com/share/p/15DUi6bSER/
ഇന്ന് തൃപ്പൂണിത്തുറയില്‍ നടന്നത്.. ആണ് വീഡിയോയായി ഞാന്‍ അപ്ഡേറ്റ് ചെയ്തത്…
12.30 ക്ക് ഒരു സ്ഥലത്ത് എത്താനുള്ളതുകൊണ്ടാണ്.. എറണാകുളം എത്തി തിരികെവരാന്‍ സമയമില്ലാത്തതിനാല്‍ തൃപ്പൂണിത്തുറയില്‍ ഇറങ്ങിയത്.. ഉച്ച സമയവും നല്ല വെയിലുമായതിനാല്‍ എത്തേണ്ട സ്ഥലത്തേക്കുള്ള സമയവും മറ്റ് ചോദിച്ച് ക്ഷീണിച്ചിരിക്കുന്ന എന്റെ നേരെ അസഭ്യ വര്‍ത്തമാനവുമായി ഒരാള്‍ വരുന്നു.. ഒരു തവണ പറഞ്ഞു പോയി റെയില്‍വേസ്റ്റേഷനിലെ കടയില്‍ നിന്നും ചായയും കുടിച്ച് വീണ്ടും വീണ്ടും അസഭ്യം പറയല്‍ തുടര്‍ന്നപ്പോഴാണ് വീഡിയോ എടുക്കേണ്ടിവന്നത്…
റെയില്‍വേ സ്റ്റേഷനിലുള്ള യാത്രക്കാരോ സ്റ്റേഷന് അധികൃതരോ ആ സമയമത്രയും നേരവും ഇടപെട്ടില്ല… ഞാന്‍ ഇംഗ്ലീഷില്‍ അവിടെയുണ്ടായിരുന്ന സ്റ്റേഷന് ആളില്‍ ഒരാളോട് ഇവിടെ റെയില്‍വേ പോലീസില്ലേ.. അയാള്‍ ഏന്നെയോ മറ്റാരെയെങ്കിലുമോ ഉപദ്രവിച്ചാല്‍ എന്താകുമായിരുന്നു എന്ന് ചോദിച്ചു.. ഇവിടെ റെയില്‍ വേ പോലീസില്ലെന്നും.. ലോക്കല്‍ പോലീസിനെ വിളിച്ചിട്ടുണ്ടെന്നും പറഞ്ഞു.. ഞാന്‍ സ്റ്റേഷന് മാസ്റ്ററുണ്ടോ എന്നും അവിടെ കംപ്ലെയിന്റ് ബുക്കുണ്ടെങ്കില് തരണമെന്നും എനിക്കതില്‍ ഈ വിവരമെഴുതണമെന്നും പറഞ്ഞു…
ആ മാന്യന് അപ്പോള്‍ ഏന്റെ വിവരങ്ങള്‍ അറിയാനായിരുന്നു ദൃതി.. ഞാന്‍ പറഞ്ഞു ആ പരാതി ബുക്കില്‍ ഞാന്‍ എന്റെ എല്ലാ വിവരങ്ങളോടും കൂടി പരാതി എഴുതാമെന്ന്.. അതിനു സൗകര്യമില്ലെന്ന് പറഞ്ഞാണയാള്‍ അകത്തേക്കു പോയത്..
ഞാനവിടെ നിന്ന് ചിലരെ വിളിക്കുന്നൂന്ന് കണ്ടതിനുശേഷം പതിനഞ്ചുമിനിറ്റോളം കഴിഞ്ഞാണ് പോലീസ് എതിര് പ്ലാറ്റ് ഫോമില്‍ നിന്ന് അയാളെ കൊണ്ടുപോകുന്നത്.. അത് വരെ അയാള്‍ മദ്യ ലഹരിയിലോ മാനസിക നില തെറ്റിയ ആളോ എന്നാണ് കരുതിയിരുന്നത്.. പുറത്ത് വന്ന് പോലീസുമായി കഥ പറഞ്ഞ് ചിരിച്ച് ബൈക്കില്‍ പോകുന്നതും ഞാന്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്…
ഈ സമയം പോലീസോ സ്റ്റേഷന് അധികൃതരോ ഒന്നും അടുത്തുണ്ടായിരുന്ന എന്നോടൊന്ന് സംസാരിക്കുകയോ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ല…
കേസിന് പോകാത്തത് ഒരു മൂന്നു നാല് വര്‍ഷം മുന്‍പ് ഇതുപോലൊരു സംഭവം കോതമംഗലം സ്റ്റേഷന് പരിധിയിലുണ്ടാവുകയും എഴുതിക്കൊടുത്ത പരാതി കേട്ടെഴുതിയ പരാതിയായി മാറുകയും അവിടുത്തെ എം.എല്‍.എ അടക്കം ഉഴപ്പുകയും ചെയ്തതാണ്…
പരാതി കൊടുക്കന്‍ നിന്നാല്‍ ഏന്റെ പലകാര്യങ്ങളും നടക്കില്ല.. അതിനുശേഷം ഞാന്‍ വന്ന എല്ലാ കാര്യങ്ങളും ചെയ്തു തീര്‍ത്തു.. എനിക്ക് വന്ന കോളുകളെല്ലാം മനോഹരമായി അറ്റെന്‍ഡ് ചെയ്തു..
എനിക്ക് ഏന്റെ വേണ്ടപ്പെട്ടവരോടൊപ്പം ഇപ്പോഴും പുറത്തുപോകാന്‍ പേടിയാണ്… എന്റെ ക്ഷമയുടെ അവസാനം ഞാന്‍ ആരെയെങ്കിലും തല്ലുകയോ കൊല്ലുകയോ ചെയ്യാം.. തിരിച്ചും സംഭവിക്കാം..
ഇത് ആരെങ്കിലും ഏറ്റെടുക്കാനോ ഇടപെടാനോ അല്ല.. ഞാനത്രയെങ്കിലും ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്കയാളുടെ പതിനാറ് കൂടാമായിരുന്നു… എനിക്ക് ജയിലിലും പോകാം..
ആരെയും ഇത്തരം സന്ദര്‍ഭങ്ങളില്‍ വിളിക്കാത്തത് അവരേക്കൂടി ഇതില്‍ പെടുത്തരുതെന്ന് അറിയാവുന്നതുകൊണ്ടാണ്… ഇത് ഈ ജന്മത്തില് ഇങ്ങനെ ഇരയായി തുടരാനുള്ളത് ഇങ്ങനെ പോകട്ടേ…
ഞാനും നിങ്ങളേപ്പോലെ ബന്ധങ്ങളും കുടുംബവുമുള്ള മനുഷ്യനാണ്.. എന്റേതായ ശാരീരിക മാനസിക സംഘര്‍ഷങ്ങളുമുണ്ട്… ഒരു സുഹൃത്തിന്റെ മരണത്തിന്റെ ഷോക്കും നിരവധി മറ്റു പ്രശ്നങ്ങളും വെയിലും ആകെ പതറിയ സമയത്തും ഞാന്‍ സംയമനത്തോടെ നില്ക്കാന് ശ്രമിക്കുന്നു..
ഓരോ നിമിഷവും ഇങ്ങനെയോരോന്ന് വരുമ്പോള്‍ ഉള്വലിഞ്ഞുപോകരുതെന്നേയുള്ളു… ഒരു നാല് ദിവസം എന്നെ അടുപ്പിച്ചു കണ്ടില്ലെങ്കില്‍ എന്നെയൊന്ന് അന്വോഷിച്ചേക്കണേടാ എന്ന് പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട് മൂന്നാല് പേരേ…
ഇന്ന് രാവിലെകൂടി സുഹൃത്തിനോട് കെ.ബി ഗണേഷ്കുമാറിനൊരു ആല്‍ബനിസം സൗഹൃദ യാത്രയുടെ റിക്വസ്റ്റ് എത്തിക്കാമോ എന്നും കൂടി ചോദിച്ചതിന് അവസരം ഒരുക്കിയതേയുള്ളു…
ഇന്നത്തെ എല്ലാ ഉത്തരവാദിത്വങ്ങളും ഞാന്‍ ചെയ്തു തീര്‍ത്തിട്ടുണ്ട്… ആരുടെയും കോളുകള്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.. എനിക്ക് ഈ ഷോക്കിനേയും മറികടക്കേണ്ടതുണ്ട്… ദയവായി ആരോടും ഇങ്ങനെയൊന്നും ചെയ്യാതിരിക്കുക…
ഇവിടെ ഇങ്ങനെ ജനിച്ചതുകൊണ്ട് ജീവിച്ചു തന്നെ തീരണം… എല്ലാവരോടും നന്ദി എനിക്കിങ്ങനെ ബോള്‍ഡാകാന്‍ ഒറ്റക്കാകാന്‍ നിരന്തരം അവസരങ്ങള്‍ തരുന്നതിന്.. തോല്ക്കാന് എനിക്കു മനസ്സില്ല…