
കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടി മണികണ്ഠൻചാൽ ചപ്പാത്തിൽ വച്ച് ബുധനാഴ്ച(25/6/25) രാവിലെ ഒഴുക്കിൽപ്പെട്ട് കാണാതായ മണികണ്ഠൻ ചാൽ സ്വദേശി വർക്കൂട്ടുമാവിള വീട്ടിൽ വി ജെ രാധാകൃഷ്ണന്റെ (ബിജു) കുടുംബത്തെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. എം എൽ എ യോടൊപ്പം എഫ് ഐ ടി ചെയർമാൻ ആർ അനിൽകുമാർ,കോതമംഗലം തഹസിൽദാർ അനിൽകുമാർ എം,ബ്ലോക്ക് പഞ്ചായത്തംഗം കെ കെ ഗോപി,ഗ്രാമപഞ്ചായത്ത് അംഗം ഡെയ്സി ജോയി, കുട്ടമ്പുഴ സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ശിവൻ, സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി വി ജോണി എന്നിവരും ഉണ്ടായിരുന്നു.