February 8, 2026
bus crime
കൂ​ത്താ​ട്ടു​കു​ളം - എ​റ​ണാ​കു​ളം റൂ​ട്ടി​ൽ ഓ​ടു​ന്ന കെ​എം​സ് ബ​സി​ൽ ഇ​ന്ന​ലെ രാ​വി​ലെ 8.30നായിരുന്നു സം​ഭ​വം.

കൂ​ത്താ​ട്ടു​കു​ളം: സ്വ​കാ​ര്യ ബ​സി​ൽ യാ​ത്രാ​ പാ​സി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് ക​ണ്ട​ക്ട​ർ​ക്ക് സ്ക്രൂ​ഡ്രൈ​വ​റി​ന് കു​ത്തേ​റ്റു. യാ​ത്ര​ക്കാ​ര​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. കൂ​ത്താ​ട്ടു​കു​ളം – എ​റ​ണാ​കു​ളം റൂ​ട്ടി​ൽ ഓ​ടു​ന്ന കെ​എം​സ് ബ​സി​ൽ ഇ​ന്ന​ലെ രാ​വി​ലെ 8.30നായിരുന്നു സം​ഭ​വം.

പ​രി​ക്കേ​റ്റ ബ​സു​ട​മ​യും ക​ണ്ട​ക്ട​റു​മാ​യ ചോ​ര​ക്കു​ഴി കി​ഴ​ക്കേ​ത​ല​യ്ക്ക​ൽ ജോ​ജോ ആ​ന്‍റ​ണി(51)യെ ​കൂ​ത്താ​ട്ടു​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. പു​തു​വേ​ലി പാ​ല​ശേ​രി​ൽ രാ​മ​ച​ന്ദ്ര(60)നെ ​കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​സാ​ര​ശേ​ഷി ഇ​ല്ലാ​ത്ത ആ​ളാ​ണ് രാ​മ​ച​ന്ദ്ര​ൻ.

ബ​സ് പൈ​റ്റ​ക്കു​ളം ഭാ​ഗ​ത്ത് എ​ത്തി​യ​പ്പോ​ൾ ക​ണ്ട​ക്ട​ർ യാ​ത്ര​ക്കാ​ര​നോ​ട് ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ രാ​മ​ച​ന്ദ്ര​ൻ ക​ണ്ട​ക്ട​റെ അ​ശ്ലീ​ല ആം​ഗ്യം കാ​ണി​ച്ചു​വെ​ന്നും തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​ൽ ക​ണ്ട​ക്ട​ർ​ക്ക് കു​ത്തേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!