February 8, 2026
hall
പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉദ്ഘാടനം നിർവ്വഹിച്ചു.

ഏബിൾ സി അലക്സ്

കോതമംഗലം: പിണ്ടിമന ഗ്രാമപഞ്ചായത്ത് ചെങ്കര ഗവ. യുപി സ്ക്കൂളിൽ പണികഴിപ്പിച്ചിട്ടുള്ള അസംബ്ലി ഹാളിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയലിന്റെ അധ്യക്ഷതയിൽ കൂടിയ പരിപാടിയിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉദ്ഘാടനം നിർവ്വഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിൽസൺ കൊച്ചുപറമ്പിൽ സ്വാഗതം ആശംസിക്കുകയും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി. കെ കുമാരി, വാർഡ് മെമ്പർമാരായ ലതാ ഷാജി, ലാലി ജോയി, എസ് എം സി ചെയർപേഴ്സൺ സിമി യേശുദാസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് നന്ദി പ്രകാശിപ്പിച്ചു. അധ്യാപകർ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, മാതാപിതാക്കന്മാർ, വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!