യുഡിഎഫ് പ്രവര്‍ത്തകരാണ് അതിക്രമം നടത്തിയതെന്ന് ആക്ഷേപമുണ്ട്.
കാലടി: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ കടന്നു വന്ന ലോറിക്ക് നേരെ അക്രമം. സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് കാലടി മറ്റൂര്‍ ജംഗ്ഷൻ എംസി റോഡിലാണ് സംഭവം.

യുഡിഎഫ് പ്രവര്‍ത്തകരുടെ കലാശക്കൊട്ട് നടക്കുന്നതിനിടെയാണ് എംസി റോഡിലൂടെ ലോറി കടന്നു വന്നത്. ഇതിൽ പ്രകോപിതരായ ഏതാനും പേർ അതിക്രമം നടത്തുകയായിരുന്നു.

ലോറിയുടെ ചില്ലുകള്‍ തല്ലിപ്പൊട്ടിക്കുകയും ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുഡിഎഫ് പ്രവര്‍ത്തകരാണ് ലോറിക്കും ഡ്രൈവര്‍ക്കും നേരെ അതിക്രമം നടത്തിയതെന്ന് ആക്ഷേപമുണ്ട്.


