February 8, 2026
police jeep
ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.50 ഓ​ടെ​യാ​ണ് സം​ഭ​വം.

കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ല്‍ സെ​ക്ര​ട്ട​റി​ക്കും അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​ക്കും നേ​രെ കൈ​യേ​റ്റം. റോ​ഡ​രി​കി​ലെ കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ലെ കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ല്‍ കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം നോ​ട്ടീ​സ് കൈ​പ്പ​റ്റാ​ന്‍ എ​ത്തി​യ പ​രാ​തി​ക്കാ​ര​ന്‍ ആ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​ക്കും നേ​രെ അ​സ​ഭ്യം ചൊ​രി​ഞ്ഞ് കൈ​യേ​റ്റം ചെ​യ്ത​ത്. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ.​എം. അ​സീ​സ്, അ​സി. സെ​ക്ര​ട്ട​റി സി. ​അ​രു​ണ്‍ എ​ന്നി​വ​രു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് നെ​ല്ലി​ക്കു​ഴി ചാ​ല​ങ്ക​ല്‍ ഷാ​ഹു​ല്‍ (43) നെ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Sponsored

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.50 ഓ​ടെ​യാ​ണ് സം​ഭ​വം. റോ​ഡ് കൈ​യേ​റി മ​ദ്ര​സ കെ​ട്ടി​ട​ത്തി​നാ​യി അ​ന​ധി​കൃ​ത നി​ര്‍​മാ​ണം ന​ട​ത്തു​ന്ന​താ​യി ഷാ​ഹു​ലാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. പ​രാ​തി​യി​ല്‍ ഹൈ​ക്കോ​ട​തി​യി​ല്‍ കേ​സ് നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​രു​ക​ക്ഷി​ക​ളേ​യും എ​ട്ടി​ന് ഹി​യ​റിം​ഗി​ന് വി​ളി​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​തു​പ്ര​കാ​രം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ഷാ​ഹു​ലി​ന് നോ​ട്ടീ​സ് ന​ല്‍​കാ​ന്‍ വീ​ട്ടി​ല്‍ എ​ത്തി​യെ​ങ്കി​ലും കൈ​പ്പ​റ്റി​യി​ല്ല. ഓ​ഫീ​സി​ല്‍ നേ​രി​ട്ടെ​ത്തി കൈ​പ്പ​റ്റി​ക്കൊ​ള്ളാ​മെ​ന്ന് പ​റ​ഞ്ഞു. നോ​ട്ടീ​സ് കൈ​പ്പ​റ്റാ​നാ​യി പ​ഞ്ചാ​യ​ത്തി​ല്‍ എ​ത്തി​യ അ​വ​സ​ര​ത്തി​ലാ​ണ് അ​ക്ര​മം അ​ര​ങ്ങേ​റി​യ​ത്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ജീ​വ​ന​ക്കാ​ര്‍ ഷാ​ഹു​ലി​നെ പി​ടി​ച്ചു​വ​ച്ച് പോ​ലീ​സി​നെ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!