February 7, 2026
Untitled-1.jpg
ഫെബ്രുവരി 3 ചൊവ്വ രാവിലെ 10 ന്

കോതമംഗലം: കോതമംഗലത്തും പരിസരപ്രദേശങ്ങളിലും  രൂക്ഷമായി വര്‍ദ്ധിച്ചു വരുന്ന രാസലഹരിയുടേയും മദ്യത്തിന്‍റെയും വില്പനയും ഉപയോഗവും നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം എക്സൈസ് ഓഫീസിന് മുന്നില്‍ കേരള മദ്യവിരുദ്ധ ഏകോപനസമിതി താലൂക്ക് കമ്മിറ്റിയുടേയും കെ.സി.ബി.സി മദ്യവിരുദ്ധസമിതി റിജിണല്‍ കമ്മിറ്റിയുടേയും ഗ്രീന്‍വിഷന്‍ കേരള താലൂക്ക് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഫെബ്രുവരി 3 ചൊവ്വ രാവിലെ 10 ന് പാട്ടകൊട്ടി ബോധവത്ക്കരണ സംഗമം നടത്തുന്നതിന്  കത്തിഡ്രല്‍ പാരീഷ്ഹാളില്‍ ചേര്‍ന്ന സംയുക്ത

നേതൃത്വയോഗം തീരുമാനിച്ചു. യോഗത്തില്‍ ഗ്രീന്‍വിഷന്‍ കേരള താലൂക്ക് പ്രസിഡന്‍റ് മാത്യൂസ് നിരവത്ത് അദ്ധ്യക്ഷത വഹിച്ചു. മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാനസെക്രട്ടറി ജെയിംസ് കോറമ്പേല്‍ ഉദ്ഘാടനം ചെയ്തു.  കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി റിജീണല്‍ പ്രസിഡന്‍റ് ജോയി പടയാട്ടില്‍, രൂപത ജനറല്‍ സെക്രട്ടറി ജോണി കണ്ണാടന്‍, രൂപതാ വൈസ് പ്രസിഡന്‍റ് ജോയ്സ് മുക്കുടം, ബിജു വെട്ടിക്കുഴ, മാര്‍ട്ടില്‍ കീഴേമാടന്‍, ജോസ് കൈതമന, സാബു കുരിശിങ്കല്‍, കുര്യന്‍ കോതമംഗലം എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!