സ്വർണമാലയും 27,000 രൂപയടങ്ങിയ പേഴ്സ് മാണ് കവർന്നത്
അങ്കമാലി എംസി റോഡിൽ വേങ്ങൂർ മില്ലുംപടിയിൽ ബൈക്ക് യാത്രികനെ അടിച്ചു വീഴ്ത്തി സ്വർണമാലയും പണവും കവർന്നു. ചൊവ്വാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. മരത്തടി കച്ചവടക്കാരനായ കവരപ്പറമ്പ് മേനാച്ചേരി ജോണി വീട്ടിലേക്ക് മടങ്ങവെ പിന്നിലൂടെ ബൈക്കിലെത്തിയവരാണ് കവർച്ച നടത്തിയത്.

തലയ്ക്കടിയേറ്റ് താഴെവീണ ജോണിയുടെ കഴുത്തിൽ കിടന്ന നാലു പവനോളം വരുന്ന സ്വർണമാലയും 27,000 രൂപയടങ്ങിയ പേഴ്സ് മാണ് കവർന്നത്.തലയ്ക്ക് പരിക്കേറ്റ ജോണി അങ്കമാലി ഗവ. ആശുപത്രിയിൽ ചികിത്സ തേടി. അങ്കമാലി പോലീസ് കേസെടുത്തു.

