5 വർഷമായി ഒരുമിച്ചു താമസിക്കുന്ന യുവതിയെ ക്രൂരമായി മർദിച്ച യുവമോർച്ച എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി തേവര പെരുമാനൂർ ആലുക്കലിൽ ഗോപു പരമശിവനെ ബിജെപി പ്രാഥമിക അംഗത്വത്തിൽനിന്നും പുറത്താക്കി ജില്ലാ കമ്മറ്റിയുടേതാണ് നടപടി. ഗോപു നിലവിൽ റിമാൻഡിലാണ് വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

യുവതിയെ കാണാനില്ലെന്ന് ഗോപു മരട് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് പെൺകുട്ടിയെ ബന്ധുവീട്ടിൽ നിന്നു കണ്ടെത്തി സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. ദേഹം മുഴുവൻ മർദനമേറ്റ പാടുകളുമായി യുവതി മരട് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. ഗോപു നിരന്തരം മർദിക്കാറുണ്ടായിരുന്നെന്നും യുവതി മൊഴി നൽകി.

ഗോപുവിൽ നിന്നു വധഭീഷണി ഉണ്ടായിരുന്നതിനാലാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്നും യുവതി പറഞ്ഞു. ഭർത്താവുമായി വേർപിരിഞ്ഞ് 2021 മേയ് 15 മുതലാണ് യുവതി തൈക്കൂടത്തെ വാടക വീട്ടിൽ ഗോപുവുമൊത്ത് താമസം തുടങ്ങിയത്. ഗോപുവിന്റെ ഷർട്ട് ഇസ്തിരി ഇടുന്നതിനായി മേശപ്പുറത്ത് ഇരുന്ന ഹെൽമറ്റ് താഴെ വച്ചതിനെ ചൊല്ലി ആയിരുന്നു ഒടുവിലത്തെ മർദനം.

ഇലക്ട്രിക് വയർ കൊണ്ടുള്ള മർദനത്തെ തുടർന്നാണ് യുവതി ഇറങ്ങിപ്പോയത്. മുൻബന്ധത്തിൽ ഉള്ള 2 കുട്ടികൾ ഭർത്താവിനൊപ്പമാണ്. നിയമപരമായി ബന്ധം വേർപെടുത്തിയിട്ടില്ല.

