
കോതമംഗലം :സമൂഹത്തെ കാർന്നുതിന്നുന്ന വലിയ വിപത്തായ ക്യാൻസറിനെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമെന്ന് കോതമംഗലം രൂപത സോഷ്യൽ സർവീസ് ഡയറക്ടർ ഫാ . ജോർജ് പൊട്ടക്കൽ പറഞ്ഞു .കോതമംഗലം എൻ്റെ നാട് ജനകീയ കൂട്ടായ്മ ആരംഭിച്ച ക്യാൻസർ രോഗികൾക്കുള്ള ചികിത്സ സഹായ പദ്ധതിയായ ക്യാൻ കെയർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ക്യാൻസർ രോഗികളുടെ എണ്ണത്തിലും ചികിത്സാ ചിലവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് എൻ്റെ നാട് ക്യാൻ കെയർ പദ്ധതിക്ക് തുടക്കം കുറിക്കുന്നതെന്ന് ചെയർമാൻ ഷിബു തെക്കുംപുറം അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ആദ്യഘട്ടത്തിൽ നിർധനരായ 100 ക്യാൻസർ രോഗികൾക്കാണ് ധനസഹായം നൽകുന്നത് .എൻ്റെ നാട് വൈസ് ചെയർപേഴ്സൺ ബിജി ഷിബു ഭാരവാഹികളായ പ്രൊഫസർ കെ എം കുര്യാക്കോസ് , സി കെ സത്യൻ, ജോർജ് അമ്പാട്ട് ,സി ജെ എൽദോസ് ,സണ്ണി വർക്കി പി എ പാദുഷ എന്നിവർ ക്യാൻ കെയർ പദ്ധതിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.