February 8, 2026
car
റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള ഈ ​ഭാ​ഗ​ങ്ങ​ളി​ൽ സ്ലാ​ബി​ല്ലാ​ത്ത​ത് പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

ആ​ലു​വ : പെ​രു​മ്പാ​വൂ​ർ ദേ​ശ​സാ​ത്കൃ​ത റോ​ഡി​ൽ കു​ട്ട​മ​ശേ​രി സ​ർ​ക്കു​ല​ർ ക​വ​ല​യി​ൽ കാ​ർ കാ​ന​യി​ലേ​ക്ക് വീ​ണു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. കു​ട്ട​മ​ശേ​രി ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ സെ​ന്‍റ​റി​ൽ പ​രീ​ക്ഷ ക​ഴി​ഞ്ഞു മ​ട​ങ്ങി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വാ​ഹ​നം റോ​ഡ​രി​കി​ലേ​ക്ക് പാ​ർ​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽപ്പെ​ടു​ക​യാ​യി​രു​ന്നു.

താ​ഴ്ച​യു​ള്ള കു​ട്ട​മ​ശേ​രി ഇ​റി​ഗേ​ഷ​ൻ ക​നാ​ലി​ലേ​ക്കാ​ണ് വീ​ണ​ത്. തൊ​ടു​പു​ഴ സ്വ​ദേ​ശി​യും, മ​ക​ളും, പേ​ര​ക്കു​ട്ടി​യും, ഡ്രൈ​വ​റുമാണു​ണ്ടാ​യ​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല. കു​ട്ട​മ​ശേ​രി ഇ​റി​ഗേ​ഷ​ൻ ക​നാ​ൽ പോ​കു​ന്ന റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള ഈ ​ഭാ​ഗ​ങ്ങ​ളി​ൽ സ്ലാ​ബി​ല്ലാ​ത്ത​ത് പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!