February 7, 2026
police
ഓ​രോ വാ​ഹ​ന​ത്തി​നും പ​തി​നാ​യി​രം രൂ​പ വീ​തം പി​ഴ ഈ​ടാ​ക്കി​

കൊ​ച്ചി: രൂ​പ​മാ​റ്റം വ​രു​ത്തി, കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ​ത്തോ​ടെ ചീ​റി​പ്പാ​യു​ന്ന കാ​റു​ക​ള്‍​ക്ക് മൂ​ക്കു​ക​യ​റി​ടാ​ന്‍ പോ​ലീ​സ്. ഇ​ന്ന​ലെ ഇ​ത്ത​ര​ത്തി​ല്‍ സൈ​ല​ന്‍​സ​റി​ല്‍ രൂ​പ​മാ​റ്റം വ​രു​ത്തി അ​മി​ത ശ​ബ്ദ​ത്തോ​ടെ ചീ​റി​പ്പാ​ഞ്ഞു​പോ​യ മൂ​ന്ന് കാ​റു​ക​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക്വീ​ന്‍​സ് വാ​ക്ക്‌​വേ​യി​ല്‍ റേ​സിം​ഗ് ന​ട​ത്താ​ന്‍ എ​ത്തി​യ​താ​ണ് ഈ ​വാ​ഹ​ന​ങ്ങ​ള്‍. രൂ​പ​മാ​റ്റം വ​രു​ത്തി​യ​തി​ന് കാ​റു​ട​മ​ക​ള്‍​ക്കെ​തി​രെ സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. കാ​റു​ക​ളി​ല്‍ സ​ഞ്ച​രി​ച്ച ആ​റു പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ഓ​രോ വാ​ഹ​ന​ത്തി​നും പ​തി​നാ​യി​രം രൂ​പ വീ​തം പി​ഴ ഈ​ടാ​ക്കി​യ ശേ​ഷം വി​ട്ട​യ​ച്ചു.

ഞാ​യ​റാ​ഴ്ച രാ​ത്രി സി​എം​എ​ഫ്ആ​ര്‍​ഐ​യ്ക്ക് മു​ന്നി​ല്‍ നി​ർ​ത്തി​യി​ട്ട ര​ണ്ടു കാ​റു​ക​ള്‍ അ​മി​ത ശ​ബ്ദം പു​റ​പ്പെ​ടു​വി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഹോ​ണ്ട സി​വി​ക്, ഹോ​ണ്ട അ​ക്കോ​ര്‍​ഡ് കാ​റു​ക​ളാ​ണ് ആ​ദ്യം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ​രി​ശോ​ധ​ന​യി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ സൈ​ല​ന്‍​സ​റു​ക​ളി​ല്‍ രൂ​പ​മാ​റ്റം വ​രു​ത്തി​യ​താ​യി ക​ണ്ടെ​ത്തി.


വാ​ഹ​ന​ങ്ങ​ള്‍ സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ കാ​സ​ര്‍​ഗോഡ് സ്വ​ദേ​ശി​യാ​യ മൂ​ന്നാ​മ​ത്തെ കാ​റു​കാ​ര​ന്‍ ഒ​പ്പം കൂ​ടി. കാ​ര്‍ റേ​സിം​ഗാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചാ​ണ് ഇ​യാ​ള്‍ ഒ​പ്പം കൂ​ടി​യ​ത്. സ്വി​ഫ്റ്റ് കാ​റി​ലെ​ത്തി​യ ഇ​യാ​ളെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ള്‍ വ​ര്‍​ക്‌​ഷോ​പ്പി​ല്‍ കൊ​ണ്ടു പോ​യി സൈ​ല​ന്‍​സ​റു​ക​ള്‍ അ​ഴി​ച്ചു മാ​റ്റി.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!