Acid crime
മാമലക്കണ്ടം സ്വദേശി എൽദോസിനും ഭാര്യക്കുമാണ് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റത്.

കോതമംഗലം: ദമ്പതികളുടെ ശരീരത്തിൽ ആസിഡൊഴിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. കുട്ടമ്പുഴ മാമലക്കണ്ടം പാണ്ടാലിൽ എൽദോസ്(48)നെയാണ് കുട്ടമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. മാമലക്കണ്ടം സ്വദേശി എൽദോസിനും ഭാര്യക്കുമാണ് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റത്.

പ്രതി മറ്റൊരാളെ മർദ്ദിക്കുന്നത് ആവലാതിക്കാരൻ തടയുകയും മൊബൈലിൽ പകർത്തുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തിൽ വീട്ടിലേക്ക് അതിക്രമിച്ചു കയറി ആസിഡ് ആക്രമണം നടത്തുകയുമായിരുന്നു.

ഇൻസ്പെക്ടർ എ.ഷൈൻ കുമാർ എസ്.ഐമാരായ കെ.കെ രാജേഷ്, പി.എ സിബി, എ.എസ്.ഐമാരായ കെ.പി സജി, ഷിനോജ്, ടി.പി ജോളി,ബേസിൽ ജോസഫ്, സി പി ഒ മാരായ എ.ജെ ജിസ്മോൻ, പി.കെ ജയൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!