February 6, 2026
wild elephent 2
മു​മ്പ് ര​ണ്ടു ത​വ​ണ ആ​ന​ക്കൂ​ട്ടം വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും ത​ക​ര്‍​ത്തി​രു​ന്നു.

കോ​ത​മം​ഗ​ലം: മാ​മ​ല​ക്ക​ണ്ടം ചാ​മ​പ്പാ​റ​യി​ല്‍ വീ​ടി​നു നേ​രെ കാ​ട്ടാ​ന​യാ​ക്ര​മ​ണം. ചാ​മ​പ്പാ​റ കോ​ട്ട​യ്ക്ക​ക​ത്ത് ജോ​സ​ഫി​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ മൂ​ന്നാ​മ​തും ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. വാ​തി​ലും ജ​നാ​ലു​ക​ളും വീ​ട്ടു​സാ​ധ​ന​ങ്ങ​ളും അ​ട​ക്കം ക​ഴി​ഞ്ഞ വ​ര്‍​ഷം ആ​ന​ക്കൂട്ടം ത​ക​ര്‍​ത്തി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച അ​ര്‍​ധ​രാ​ത്രി​ക്ക് ശേ​ഷം വീ​ട്ടു​മു​റ്റ​ത്ത് ആ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ശ​ബ്ദം​കേ​ട്ട് ജോ​സ​ഫ് വീ​ടി​ന്‍റെ മു​ക​ളി​ല്‍ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മു​മ്പ് ര​ണ്ടു ത​വ​ണ ആ​ന​ക്കൂ​ട്ടം വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും ത​ക​ര്‍​ത്തി​രു​ന്നു. കി​ട​പ്പു​മു​റി​ക്ക് മാ​ത്ര​മാ​ണ് വാ​തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. വ​ന​ത്തോ​ട് ചേ​ര്‍​ന്ന് ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്ത് ആ​റേ​ക്ക​ര്‍ റ​ബ​ര്‍​ത്തോ​ട്ട​ത്തി​ന് സ​മീ​പ​ത്താ​യാ​ണ് ജോ​സ​ഫി​ന്‍റെ വീ​ട്.

വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള ശൗ​ചാ​ല​യ​വും അ​ല​മാ​ര​യും ര​ണ്ട് ക​ട്ടി​ലു​ക​ളും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും അ​ഞ്ച് റ​ബ​ര്‍​മ​ര​ങ്ങ​ളും ആ​ന​ക​ള്‍ ന​ശി​പ്പി​ച്ച​താ​യി ജോ​സ​ഫി​ന്‍റെ മ​ക​ന്‍ ഡെ​നീ​ഷ് പ​റ​ഞ്ഞു. ഉ​ദ്ദേ​ശം ഒ​രു ല​ക്ഷം​രൂ​പ​യു​ടെ നാ​ശ​മു​ണ്ടാ​യി. മു​മ്പ​ത്തെ ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് കി​ട​പ്പു​മു​റി മാ​ത്ര​മേ അ​ട​ച്ചു​റ​പ്പാ​യി​ട്ട് ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലെ ആ​ക്ര​മ​ണ​ത്തോ​ടെ വീ​ട് വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!