കോതമംഗലം: മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷന്റെ സ്ഥാപനങ്ങളായ മാർ അത്തനേഷ്യസ് കോളേജ് (ഓട്ടോണമസ്), മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂൾ, മാർ ബസേലിയോസ് കോളേജ് അടിമാലി എന്നിവയുടെ കാവൽപിതാവും മലങ്കര യാക്കോബായ സുറിയാനിസഭയുടെ പരിശുദ്ധനുമായ പൗലോസ് മാർ അത്താനാസ്യോസ് മെത്രാപ്പോലീത്തയുടെ (ആലുവയിലെ വലിയ തിരുമേനി) എഴുപത്തിമൂന്നാം ഓർമ്മദിനാഘോഷവും മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷന്റെ സ്ഥാപക പിതാക്കന്മാരുടെ അനുസ്മരണവും ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു.
മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ, ചെയർമാൻ,അഭിവന്ദ്യ. ഡോ. മാത്യൂസ് മാർ അഫ്രേം തിരുമേനി അനുസ്മരണ യോഗത്തിന് അധ്യക്ഷത വഹിച്ചു. മുൻ കേരള ചീഫ് സെക്രട്ടറി,ഡോ. ജിജി തോംസൺ, ഐഎഎസ് മുഖ്യാതിഥിയായി. വിശ്വാസവും വിജ്ഞാനവും പരസ്പരപൂരകമാണ് എന്നും രണ്ടും സമൂഹ നന്മയ്ക്കുതകുന്നതാണെന്നും തെളിയിച്ച ആത്മീയ ചൈതന്യമാണ് പരിശുദ്ധനായ പൗലോസ് മാർ അത്താനാസ്യോസ് മെത്രാപ്പോലീത്തയെന്ന് അദ്ദേഹം അനുസ്മരിച്ചു.
മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ സ്ഥാപനങ്ങൾക്കുവേണ്ടി നിസ്വാർത്ഥമായി പരിശ്രമിച്ച സ്ഥാപക സാരഥികളുടെ പങ്ക് മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ സെക്രട്ടറി,ഡോ. വിന്നി വർഗീസ് അനുസ്മരിച്ചു.മാർ
അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ,മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, അടിമാലി മാർ ബസേലിയോസ് കോളേജ് പ്രിൻസിപ്പൽ ഡോ. ബെന്നി അലക്സാണ്ടർ,
മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ അനിത നായർ കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു. മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ ഗവേണിംഗ് ബോർഡ് അംഗങ്ങൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ഷെയർ ഹോൾഡേഴ്സ്, മുൻ പ്രിൻസിപ്പൽമാർ, വിരമിച്ച അധ്യാപക- അനധ്യാപകർ, മാർ അത്തനേഷ്യസ് സ്ഥാപനങ്ങളിലെ അധ്യാപകർ, അനധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
