February 6, 2026
ankanavadi
2018 ഒക്ടോബറിലാണ് ഇതിനു മുൻപ് കേന്ദ്രം ഓണറേറിയം കൂട്ടിയത്.

എട്ട് വർഷത്തിനു ശേഷം അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം ഉയർത്താൻ വനിതാ ശിശുക്ഷേമ മന്ത്രാലയം നടപടി തുടങ്ങി. 500 രൂപ മുതൽ 1000 രൂപ വരെ ഉയർത്തുന്നത് പരിഗണനയിലാണെന്ന് മന്ത്രാലയം അറിയിച്ചു.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് അങ്കണവാടി ജീവനക്കാർക്ക് ഓണറേറിയം നൽകുന്നത്. അങ്കണവാടി വർക്കർക്ക് 4500 രൂപ, മിനി അങ്കണവാടി വർക്കർക്ക് 3500 രൂപ, ഹെൽപ്പർക്ക് 2,250 രൂപ എന്നിങ്ങനെയാണ് കേന്ദ്ര വിഹിതം. പല നിരക്കിലാണ് സംസ്ഥാനത്തിന്റെ വിഹിതം. വർക്കർമാർക്കും സഹായികൾക്കും നൽകുന്ന തുകയുടെ 80% സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. 2018 ഒക്ടോബറിലാണ് ഇതിനു മുൻപ് കേന്ദ്രം ഓണറേറിയം കൂട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!