February 8, 2026
mundu neeru
18 വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്കി​ട​യി​ല്‍ പ​ക​രു​ന്ന രോ​ഗ​മാ​ണി​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

കോ​ത​മം​ഗ​ലം കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്തി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ട്ടി​ക​ള്‍​ക്കി​ട​യി​ല്‍ മു​ണ്ടി​നീ​ര് വ്യാ​പ​കം. രോ​ഗ​ബാ​ധ കൂ​ടു​ത​ല്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ഒ​രു സ്‌​കൂ​ളി​ന് മൂ​ന്നു ദി​വ​സ​ത്തേ​ക്ക് അ​വ​ധി ന​ല്‍​കി. പ്ര​ദേ​ശ​ത്ത് തി​ങ്ക​ളാ​ഴ്ച മു​ത​ലാ​ണ് കു​ട്ടി​ക​ള്‍​ക്കി​ട​യി​ല്‍ മു​ണ്ടി​നീ​ര് ക​ണ്ട് തു​ട​ങ്ങി​യ​ത്.

ഒ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന 23 കു​ട്ടി​ക​ള്‍​ക്ക് രോ​ഗം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് സ്‌​കൂ​ളി​ന് അ​വ​ധി ന​ല്‍​കി​യ​ത്. രോ​ഗം പ​ട​രാ​നു​ള്ള സാ​ഹ​ച​ര്യം സ്‌​കൂ​ള്‍ അ​ധി​കൃ​ത​രെ ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചി​രു​ന്നു.

Sponsored

18 വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്കി​ട​യി​ല്‍ പ​ക​രു​ന്ന രോ​ഗ​മാ​ണി​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ക​വി​ളി​ലും ക​ഴു​ത്തി​ലു​മാ​യി ഉ​മി​നീ​ര്‍​ഗ്ര​ന്ഥി​ക​ള്‍ വീ​ര്‍​ക്കു​ന്ന​തും വേ​ദ​ന​യു​മാ​ണ്. ഇ​തേ തു​ട​ര്‍​ന്ന് പ​നി, ത​ല​വേ​ദ​ന, പേ​ശി​വേ​ദ​ന, ക്ഷീ​ണം, വി​ശ​പ്പി​ല്ലാ​യ്മ, സം​സാ​രി​ക്കാ​നും ച​വ​യ്ക്കാ​നും ബു​ദ്ധി​മു​ട്ട് എ​ന്നി​വ മ​റ്റ് ല​ക്ഷ​ണ​ങ്ങ​ളാ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Sponsored

രോ​ഗ​ല​ക്ഷ​ണം ഉ​ള്ള കു​ട്ടി​ക​ളെ സ്‌​കൂ​ളി​ല്‍ വി​ടാ​തെ അ​വ​ര്‍​ക്ക് ന​ല്ല വി​ശ്ര​മം ന​ല്‍​ക​ണം. പ​ത്ത് ദി​വ​സ​മാ​ണ് രോ​ഗം നീ​ണ്ടു നി​ല്‍​ക്കു​ന്ന​ത്. ചി​ല​പ്പോ​ള്‍ ര​ണ്ടാ​ഴ്ച വ​രെ ഉ​ണ്ടാ​കും. വാ​ക്‌​സി​നേ​ഷ​ന്‍ എ​ടു​ക്കാ​ത്ത കു​ട്ടി​ക​ള്‍​ക്കാ​ണ് രോ​ഗ സാ​ധ്യ​ത​യെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!