
കോതമംഗലം :സംസ്ഥാന സർക്കാർ തെങ്ങ്കൃഷി വികസന പദ്ധതിയുടെ ഭാഗമായി പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽനിന്നും സ്ബ്‌സിഡി നിരക്കിൽ തെങ്ങിൻ തൈകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ് അദ്ധ്യഷതവഹിച്ചു. കൃഷിഓഫീസർ ആരിഫ മക്കാർ, അസിറ്റന്റ് കൃഷിഓഫീസർമാരായ ബിനിമക്കാർ, അനിത കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു. ഡി & ടി, ഡബ്ല്യുസിടി, ഡ്രാഫ്റ്റ് എന്നീതൈകളാണ് വിതരണം ചെയ്തത്.