police
ക​ലൂ​ർ - പ​റ​വൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന മി​ല​ൻ ബ​സി​ലെ ക​ണ്ട​ക്ട​ർ​ക്കെ​തി​രെയാണ് പ​രാ​തി

വ​രാ​പ്പു​ഴ : ദേ​ശീ​യ​പാ​ത 66ൽ ​സ്റ്റോ​പ്പി​ൽ ഇ​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട യാ​ത്ര​ക്കാ​ര​നെ സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ർ ച​വി​ട്ടി താ​ഴെ​യി​ട്ട​താ​യി പ​രാ​തി. പ​രി​ക്കേ​റ്റ വ​ള്ളു​വ​ള്ളി സ്വ​ദേ​ശി ക​ള​ത്തി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ റോ​യി (60) പ​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റോ​ടെ​യാ​ണ് സം​ഭ​വം. ക​ലൂ​ർ – പ​റ​വൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന മി​ല​ൻ ബ​സി​ലെ ക​ണ്ട​ക്ട​ർ​ക്കെ​തി​രെ റോ​യി പോ​ലീ​സി​ൽ പ​രാ​തി ന​ല്കി . റോ​യി​യെ കൂ​ടു​ത​ൽ മ​ർ​ദി​ക്കാ​നൊ​രു​ങ്ങി​യ ക​ണ്ട​ക്ട​ർ നാ​ട്ടു​കാ​രെ​ത്തി​യ​തോ​ടെ ബ​സി​ൽ ക​യ​റി പോ​വു​ക​യാ​യി​രു​ന്നു.

Sponsored

കൂ​ലി​പ്പ​ണി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​യി മ​ഞ്ഞു​മ്മ​ൽ ക​വ​ല​യി​ൽ നി​ന്നാ​ണ് വ​ള്ളു​വ​ള്ളി അ​ത്താ​ണി​യി​ലു​ള്ള റോ​യി ബ​സി​ൽ ക​യ​റി​യ​ത്. ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഗ​താ​ഗ​ത​ക്കു​രു​ക്കാ​യ​തി​നാ​ൽ സ​ർ​വീ​സ് റോ​ഡി​ലൂ​ടെ​യാ​ണ് ബ​സ് പോ​യ​ത്. ആ​യ​തി​നാ​ൽ അ​ത്താ​ണി സ്റ്റോ​പ്പി​ൽ ഇ​റ​ങ്ങാ​നാ​യി​ല്ല. തൊ​ട്ട​ടു​ത്ത സ്റ്റോ​പ്പാ​യ സ്കൂ​ൾ പ​ടി​യി​ൽ ബ​സ് നി​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​താ​ണ് ക​ണ്ട​ക്ട​റെ പ്ര​കോ​പി​പ്പി​ച്ച​ത്. അ​വി​ടെ​യും നി​ർ​ത്താ​തെ അ​ടു​ത്ത സ്റ്റോ​പ്പാ​യ മി​ല്ലും​പ​ടി​യി​ൽ എ​ത്തി​യ​പ്പോ​ൾ ഇ​റ​ങ്ങാ​ൻ മ​ടി​ച്ച റോ​യി​യെ ക​ണ്ട​ക്ട​ർ ച​വി​ട്ടി റോ​ഡി​ലേ​ക്ക് ത​ള​ളി​യി​ടു​ക​യാ​ണു​ണ്ടാ​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.റോ​യി​യെ പി​ന്നെ​യും മ​ർ​ദി​ക്കാ​നൊ​രു​ങ്ങി​യ ക​ണ്ട​ക്ട​ർ, നാ​ട്ടു​കാ​ർ കൂ​ടി​യ​തോ​ടെ​യാ​ണ് പി​ന്തി​രി​ഞ്ഞ​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!