
മൂന്നാർ: കഴിഞ്ഞ രണ്ടുമാസത്തിനിടെ മൂന്നാർ പഞ്ചായത്തിനുള്ളിൽ മുപ്പതിലേറെ ആളുകൾക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത്, ഇതിൽ വിദ്യാർത്ഥികൾ അടക്കം ഉൾപ്പെടുന്നു. നിരവധി വിനോദസഞ്ചാരികൾ വന്നുപോകുന്ന മേഖലയാണ് മൂന്നാർ . ഈ സാഹചര്യത്തിൽ തെരുവുനായ്ക്കൾ പെരുകുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു .ഇതേത്തുടർന്നാണ് തെരുവുനായ്ക്കളെ പിടികൂടാനുള്ള പദ്ധതി പഞ്ചായത്തു കൊണ്ടുവരുന്നത്. ഇതിന്റെ മറവിൽ 200 ലേറെ നായകളെ കൊന്നൊടുക്കിയെന്നതാണ് നിലവിൽ അനിമൽ റെസ്ക്യൂ ടീം പരാതി നൽകിയിരിക്കുന്നത്. പഞ്ചായത്ത് മാലിന്യം നിക്ഷേപിക്കുന്നിടത് അവയെ മറവുചെയ്തു എന്നും പരാതിയിൽ പറയുന്നുണ്ട് .

എന്നാൽ പഞ്ചായത്ത് അധികൃതർ പരാതി നിഷേധിക്കുകയാണ് ഉണ്ടായിട്ടുള്ളത്. പഞ്ചായത്തിനെതിരെ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.