
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് അറ്റുകുറ്റപ്പണികൾക്കെന്ന പേരിൽ അനുമതിയില്ലാതെ തമിഴ്നാട് കൊണ്ടുവന്ന സാധനങ്ങൾ വള്ളക്കടവ് ചെക്പോസ്റ്റിൽ വനംവകുപ്പ് തടഞ്ഞു. അണക്കെട്ടിലെ അറ്റകുറ്റപ്പണികൾക്കായി രണ്ടു ലോറികളിൽ എം സാന്ഡാണ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് കൊണ്ടുവന്നത്.
പെരിയാർ കടുവ സങ്കേതത്തിലൂടെ സാധനങ്ങൾ കൊണ്ടു പോകാൻ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതി വേണം. ഈ അനുമതിക്കായി ശിപാർശ ചെയ്യേണ്ടതു സംസ്ഥാന ജലവിഭവ വകുപ്പാണ്. സാധനങ്ങൾ ചെക്പോസ്റ്റിൽ വനംവകുപ്പ് തടഞ്ഞപ്പോഴാണ് തമിഴ്നാട് അനുമതിക്കായി എത്തിയത്.
ഏതൊക്കെ അറ്റകുറ്റപ്പണികളാണ് നടത്തുന്നതെന്നു വ്യക്തമാക്കണമെന്ന് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും തമിഴ്നാട് ഉദ്യോഗസ്ഥർ ഇതിനു തയാറായില്ല. ഇതിനാൽ ജലവിഭവ വകുപ്പ് കത്ത് നൽകിയില്ല.