February 8, 2026
sky
120 അടി ഉയരത്തിൽ ഒന്നര മണിക്കൂറിലേറെയായി സഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണ്.

 മൂന്നാറിനു സമീപം ആനച്ചാലിൽ സ്കൈ ഡൈനിങ്ങിനിടെ വിനോദസഞ്ചാരികൾ കുടുങ്ങി. ക്രെയിനിന്റെ ഹൈഡ്രോളിക് ലിവർ തകരാറിലായതോടെയാണ് 120 അടി ഉയരത്തിൽ സഞ്ചാരികൾ കുടുങ്ങിയത്. ഒന്നര മണിക്കൂറിലേറെയായി സഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണ്.

ഉത്തരേന്ത്യയിൽ  നിന്നുള്ള അഞ്ചംഗ സംഘവും ജീവനക്കാരുമാണ് ക്രെയിനിനു മുകളിലെ ഭക്ഷണശാലയിലുള്ളത്. ഇവരെ താഴെയിറക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ക്രെയിനിൽ 120 അടിയോളം ഉയരത്തിൽ ആകാശക്കാഴ്ചകൾ ആസ്വദിക്കുന്നതിനും ആഹാരം കഴിക്കുന്നതിനുമുള്ള സംവിധാനമാണ് സ്കൈ ഡൈനിങ്ങിൽ ഒരുക്കിയിരുന്നത്.

പ്രത്യേക പേടകത്തിലാണ് സഞ്ചാരികളെ ക്രെയിനിൽ മുകളിലേക്ക് ഉയർത്തുക. ഇതിനായുള്ള ഹൈഡ്രോളിക് ലിവറാണ് തകരാറിലായത്. ക്രെയിനിനു മുകളിലുള്ള ജീവനക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നു സ്കൈ ഡൈനിങ് നടത്തിപ്പുകാർ പറഞ്ഞു.

Sponsored

കൃത്യമായ നിർദേശങ്ങൾ വിനോദസഞ്ചാരികൾക്കു നൽകിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇവർ പറഞ്ഞു.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!