
കൊച്ചി: അന്ത്യോദയ അന്നയോജന മുൻഗണന റേഷൻകാർഡ് അംഗങ്ങളുടെ ഇ.കെ.വൈ.സി പുതുക്കുന്നതിനുള്ള കാലാവധി എട്ടാംതീയതിവരെ നീട്ടി. ഇത്തരം റേഷൻ കാർഡ് അംഗങ്ങൾക്ക് ഏത് റേഷൻ കടകളിലൂടെയും നേരിട്ടെത്തി റേഷൻ കാർഡും ആധാർകാർഡും ഹാജരാക്കി മസ്റ്ററിംഗ് നടത്താമെന്ന് കൊച്ചി സിറ്റി റേഷനിംഗ് ഓഫീസർ അറിയിച്ചു.
