February 7, 2026
thrissur kola
പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്നു തെ​ളി​ഞ്ഞ​ത്.

തൃശ്ശൂർ മു​ണ്ടൂ​ർ സ്വ​ദേ​ശി ത​ങ്ക​മ​ണി (75)ന്റെ കൊ​ല​പാ​ത​ക​ത്തി​ൽ മ​ക​ൾ സ​ന്ധ്യ​യും കാ​മു​ക​ൻ നി​ധി​നും അ​റ​സ്റ്റി​ൽ.ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ത​ങ്ക​മ​ണി കൊ​ല്ല​പ്പെ​ട്ട​ത്. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്നു തെ​ളി​ഞ്ഞ​ത്.

അ​മ്മ ത​ല​യ​ടി​ച്ചു വീ​ണു മ​രി​ച്ചു​വെ​ന്നാ​ണ് സ​ന്ധ്യ ആ​ദ്യം പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞു. സ​ന്ധ്യ(45)​ കാ​മു​ക​നും അ​യ​ൽ​വാ​സി​യു​മാ​യ നി​ധിൻ (27) ചേ​ർ​ന്നാ​ണ് കൊ​ല ന​ട​ത്തി​യ​ത്. ത​ങ്ക​മ​ണി​യെ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്ന ശേ​ഷം മൃ​ത​ദേ​ഹം രാ​ത്രി പ​റ​മ്പി​ൽ കൊ​ണ്ടി​ടു​ക​യാ​യി​രു​ന്നു.

Sponsored

ത​ങ്ക​മ​ണി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു ഇ​വ​രു​ടെ ല​ക്ഷ്യം. ത​ങ്ക​മ​ണി​യു​ടെ ഏ​ക മ​ക​ളാ​ണ് സ​ന്ധ്യ. ഇ​വ​ർ​ക്ക് ഭ​ർ​ത്താ​വും ഒ​രു മ​ക​നു​മു​ണ്ട്. നി​ധി​ൻ അ​വി​വാ​ഹി​ത​നാ​ണ്. കൊ​ല​യ്ക്കു ശേ​ഷം ത​ല​യ​ടി​ച്ചു വീ​ണു മ​രി​ച്ചുവെ​ന്നു സ​ന്ധ്യ ഭ​ർ​ത്താ​വി​നേ​യും കു​ടും​ബ​ക്കാ​രേ​യും വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!