റജിസ്ട്രേഷനു ഫീസില്ല
കുട്ടികളിൽ ചിത്രകലയിൽ ആഭിമുഖ്യം വളർത്തുന്നതിനായി സ്കൂൾ വിദ്യാർഥികൾക്കായി മേള ഫൈൻ ആർട്സ് സൊസൈറ്റി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം 20ന് രാവിലെ 10മാണി മുതൽ മേള ഓഡിറ്റോറിയത്തിൽ നടക്കും.

കെജി, എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നിങ്ങനെ 5 വിഭാഗങ്ങളിലായി നടക്കുന്ന മത്സരം രാവിലെ 10ന് ആരംഭിക്കും. വിജയികൾക്ക് സമ്മാനാർഹമായ അവരുടെ രചന ആലേഖനം ചെയ്ത സർട്ടിഫിക്കറ്റും കാഷ് അവാർഡും ആണു നൽകുന്നത്. റജിസ്ട്രേഷനു ഫീസില്ല. മത്സരത്തിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും. 9447112449


