കൊച്ചി: മദ്യപിച്ച് വാഹനം ഓടിച്ചത് തടഞ്ഞതില്‍ പ്രകോപിതനായി ബൈക്ക് യാത്രക്കാരന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ മര്‍ദിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് എറണാകുളം പത്മ തീയേറ്ററിനു സമീപം ജ്യൂ സ്ട്രീറ്റ് പരിസരത്തെ വാഹന പരിശോധനക്കിടെയായിരുന്നു സംഭവം.

സിറ്റി ട്രാഫിക് വെസ്റ്റ് എന്‍ഫോഴ്സ്മെന്റ് യൂണിറ്റിലെ എസ്ഐക്കാണ് മര്‍ദനമേറ്റത്. മദ്യപിച്ച് വാഹനം ഓടിച്ചെത്തിയ പത്തനംതിട്ട ഓതറ സ്വദേശി ജോബിന് വര്‍ഗീസ്(39) ആണ് കൈയേറ്റം ചെയ്തത്.

വാഹനം തടഞ്ഞതിനു പിന്നാലെ സ്റ്റേഷന് വാഹനം ഇവിടേക്ക് എത്തുന്നതുവരെ കാത്തുനിന്ന സമയത്ത് പ്രകോപിതനായ പ്രതി പോലീസുകാരനെ അടിക്കുകയായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കേസെടുത്തിട്ടുണ്ട്.

