February 8, 2026
elephent
രണ്ടു മണിക്കൂറിനു ശേഷം മറ്റു പാപ്പാൻമാർ എത്തി ആനയെ തളച്ചു.

ഇന്നലെ വൈകിട്ട് 5.15ന് എംസി റോഡിൽ വെമ്പള്ളി പട്ടിത്താനം റേഷൻകടപ്പടിയിലാണു സംഭവം. ആർപ്പൂക്കര സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിനുശേഷം നിലമ്പൂരിലേക്കു കൊണ്ടുപോവുകയായിരുന്ന വൈലാശ്ശേരി അർജുനൻ എന്ന കൊമ്പനാണ് ഇടഞ്ഞത്.

Sponsored

ആനയെ നിലമ്പൂരിലേക്കു കൊണ്ടുപോകുന്നതിനിടെ പട്ടിത്താനം ഭാഗത്തെത്തിയപ്പോൾ, ലോറിയിൽ സജ്ജമാക്കിയ താൽക്കാലിക കൂടിന്റെ വശങ്ങളിലെ തടികൾ ഇളകിയതായി കണ്ടു. വാഹനം നിർത്തിയ ശേഷം പാപ്പാന്മാർ ആനയെ റോഡിലിറക്കി. ഈ സമയം എംസി റോഡിലൂടെ പോകുകയായിരുന്ന മറ്റൊരു വാഹനം ആനയുടെ സമീപമെത്തി.

അപ്രതീക്ഷിതമായി വാഹനം എത്തിയതോടെ പേടിച്ച ആന ഓടുകയായിരുന്നു. നിയന്ത്രണത്തിലാക്കാൻ ചെന്ന ഒന്നാം പാപ്പാൻ ആലുവ മുപ്പത്തടം സ്വദേശി സാലി (45) റോഡിൽ വീണു ഈ സമയത്ത് ആന സാലിയുടെ കാലിൽ കുത്തുകയായിരുന്നു പരുക്ക് ഗുരുതരമല്ല. രണ്ടു മണിക്കൂറിനു ശേഷം മറ്റു പാപ്പാൻമാർ എത്തി ആനയെ തളച്ചു.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!