അടിമാലി എക്സൈസ് ഓഫീസിലെ ഡ്രൈവറാണ്.
കോതമംഗലം: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് നീണ്ടപാറ ചെമ്പൻകുഴി സ്വദേശി കോട്ടപ്പടി തോളേലിയിൽ താമസിക്കുന്ന എക്സൈസ് ഉദ്യോഗസ്ഥൻ നിതിൻ ജോണി (33) മരിച്ചു. അടിമാലി എക്സൈസ് ഓഫീസിലെ ഡ്രൈവറാണ്.

ഇന്നലെ രാത്രി 7.30 ഓടെ തൃക്കാരിയൂർ ഗവൺമെന്റ് എൽ.പി സ്കൂളിന് സമീപത്താണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ നിതിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് ചെമ്പൻകുഴി സെന്റ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.

