drugs
സംസ്ഥാനത്ത് ഏറ്റവും അധികം കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത് എറണാകുളം ജില്ലയിലാണ്.

നഗരത്തിൽ പിടിമുറുക്കുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികളുമായി എക്സൈസ്. മയക്കുമരുന്ന് കൈവശം വെച്ചതിനും, വിതരണം ചെയ്തതിനും, ഉപയോഗിച്ചതിനുമായി സംസ്ഥാനത്ത് ഏറ്റവും അധികം കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത് എറണാകുളം ജില്ലയിലാണ്.

നാലര വർഷം കൊണ്ട് ജില്ലയിൽ എക്സൈസ് 4154 എൻ.ഡി.പി എസ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2021 മെയ് മുതൽ 2025 ആഗസ്റ്റ് വരെയുള്ള കണക്ക് പ്രകാരമാണിത്. ഈ വർഷം ആഗസ്റ്റ് വരെ മാത്രം രജിസ്റ്റർ ചെയ്ത 1105 കേസുകളിൽ 635 പേർ ശിക്ഷിക്കപ്പെടുകയും ചെയ്തു.


ഒരോ വർഷവും എൻ.ഡി.പി.എസ് കേസുകളിൽ വലിയ വർധനവാണ് ഉള്ളത്. 2021 മെയ് മുതൽ ഡിസംബർ വരെയുള്ള കണക്ക് പ്രകാരം 304 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് 2022ൽ 807 ആയും 2023ൽ 928 ആയും ഉയർന്നു. 2024ൽ കേസുകളുടെ എണ്ണം 1000ത്തിനു മുകളിലേക്ക് കടന്നു. 1010 കേസുകളാണ് കഴിഞ്ഞ വർഷം എക്സൈസ് രജിസ്റ്റർ ചെയ്തത്. ഈ വർഷം ഇത് ആദ്യ എട്ട് മാസം കൊണ്ട് 1105 ആയി വർധിച്ചു.

Sponsored
Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!