February 7, 2026
kvld
ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ന​ട​ത്തു​ന്ന ഹി​യ​റിം​ഗി​നു ശേ​ഷം അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും.

കോ​ത​മം​ഗ​ലം: ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ൽ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കി​ടെ പ​രാ​തി ഉ​യ​ർ​ന്ന ര​ണ്ടു സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്രി​ക​ളി​ൽ അ​ന്തി​മ​തീ​രു​മാ​നം ഇ​ന്ന്. 5 ,14 വാ​ർ​ഡു​ക​ളി​ലെ ഒ​രോ പ​ത്രി​ക​ക​ളി​ലാ​ണ് പ​രാ​തി​യെ തു​ട​ർ​ന്ന് ഇ​ന്ന് തീ​രു​മാ​ന​ത്തി​നാ​യി മാ​റ്റി​വ​ച്ചി​ട്ടു​ള്ള​ത്. അ​ഞ്ചാം വാ​ർ​ഡി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യു​ടെ​യും, 14-ാം വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ​യും പ​ത്രി​ക​ക​ളാ​ണ് ഇ​ന്ന് തീ​ർ​പ്പി​നു വ​ച്ചി​ട്ടു​ള്ള​ത്.

അ​ഞ്ചാം വാ​ര്‍​ഡ് ത​ടി​ക്കു​ള​ത്ത് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ജോ​ഷി കു​ര്യാ​ക്കോ​സി​ന്‍റെ പ​ത്രി​ക​യു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കി​ടെ പ​ത്രി​ക ത​ള​ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജോ​ര്‍​ജ് ഇ​ല്ല​ത്തു​കു​ടി, ജെ​യ്മോ​ന്‍ ജോ​സ് എ​ന്നി​വ​ര്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് പ​ത്രി​ക​യി​ൽ തീ​രു​മാ​നം മ​ര​വി​പ്പി​ച്ച​ത്. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ന​ട​ത്തു​ന്ന ഹി​യ​റിം​ഗി​നു ശേ​ഷം അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും.

Sponsored

ജോ​ഷി കു​ര്യാ​ക്കോ​സി​ന് പ​ഞ്ചാ​യ​ത്തി​ല്‍ വ​സ്തു നി​കു​തി​യു​ടെ കു​ടി​ശി​ക​യു​ണ്ടെ​ന്നാ​യി​രു​ന്നു പ​രാ​തി. എ​ന്നാ​ൽ വ​സ്തു 2020 ൽ ​വി​റ്റ​താ​ണെ​ന്നും ഇ​പ്പോ​ഴ​ത്തെ ഉ​ട​മ​സ്ഥ​രാ​ണ് നി​കു​തി അ​ട​യ്ക്കേ​ണ്ട​തെ​ന്നും ജോ​ഷി വാ​ദി​ച്ചു. ഹി​യ​റിം​ഗി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​മെ​ന്ന് ജോ​ഷി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. നി​യ​മ​പ​ര​മാ​യി ഈ ​പ​ത്രി​ക സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് യു​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ളു​ടെ നി​ല​പാ​ട്. അ​ഞ്ചാം വാ​ര്‍​ഡി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് സൈ​ജ​ന്‍റ് ചാ​ക്കോ ആ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി.

Sponsored

പ​ഞ്ചാ​യ​ത്തി​ൽ 14-ാം വാ​ര്‍​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കു​ല്‍​സു സ​ലി​മി​ന്‍റെ പ​ത്രി​ക​യു​ടെ കാ​ര്യ​ത്തി​ലും തീ​രു​മാ​നം ഇ​ന്ന​ത്തേ​ക്ക് മാ​റ്റി​യി​രു​ന്നു. വ​സ്തു​നി​കു​തി കു​ടി​ശി​ക സം​ബ​ന്ധി​ച്ച പ​രാ​തി​ത​ന്നെ​യാ​ണ് കാ​ര​ണം. ആ​റ് മാ​സ​ത്തെ വ​സ്തു നി​കു​തി​യാ​ണ് ഇ​വ​ര്‍​ക്ക് കു​ടി​ശി​ക​യു​ള്ള​ത്.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!