February 8, 2026
muvattupuzha accident
ഉ​ന്ന​ക്കു​പ്പ​യ്ക്ക് സ​മീ​പം ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ​ത്തി​നാ​യി​രു​ന്നു അ​പ​ക​ടം.

കൂ​ത്താ​ട്ടു​കു​ളം – മൂ​വാ​റ്റു​പു​ഴ എം​സി റോ​ഡി​ൽ ഉ​ന്ന​കു​പ്പ​യി​ൽ പി​ക്ക​പ്പ് വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു.കൂ​ത്താ​ട്ടു​കു​ളം അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ത്താ​ട്ടു​കു​ളം കി​ഴ​കൊ​മ്പ് വ​ലി​യ​ക​ട്ട​യി​ൽ റി​യോ​പോ​ൾ (43) ആ​ണ് മ​രി​ച്ച​ത്. ഉ​ന്ന​ക്കു​പ്പ​യ്ക്ക് സ​മീ​പം ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ​ത്തി​നാ​യി​രു​ന്നു അ​പ​ക​ടം.

മൂ​വാ​റ്റു​പു​ഴ​യി​ൽ നി​ന്നും കൂ​ത്താ​ട്ടു​കു​ള​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും എ​തി​ർ ദി​ശ​യി​ൽ വ​ന്നി​രു​ന്ന പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് ത​ല​യി​ടി​ച്ചു വീ​ണ റി​യോ​യെ മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Sponsored

ഭാ​ര്യ: ഷേ​മ കു​ര്യ​ൻ മ​ക്ക​ൾ : സേ​റാ അ​ലീ​ന, ജോ​ഷ്വാ റി​യോ. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഇന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് മൂ​ന്നി​ന് മു​ള​ക്കു​ളം കാ​ർ​മേ​ൽ​ക്കു​ന്ന് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!