February 7, 2026
cow
ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ കി​ടാ​വി​നെ ക​ര​യ്‌​ക്കെ​ത്തി​ച്ചു.

തൊ​ടു​പു​ഴ: മു​ള്ള​രി​ങ്ങാ​ട് അ​മ​യ​ല്‍​തൊ​ട്ടി​യി​ല്‍ 35 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റ്റി​ല്‍ വീ​ണ പ​ശു​ക്കി​ടാ​വി​നെ തൊ​ടു​പു​ഴ അ​ഗ്‌​നി​ര​ക്ഷാസേ​ന ര​ക്ഷ​പ്പെ​ടു​ത്തി. അ​മ​യ​ല്‍​തൊ​ട്ടി ഈ​ഴ​ക്കു​ന്നേ​ല്‍ മേ​രി​യു​ടെ പ​ശു​ക്കി​ടാ​വാ​ണ് കാൽവഴുതി കി​ണ​റ്റി​ല്‍ വീ​ണ​ത്. വീ​ട്ടു​കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും പരി​ശ്ര​മി​ച്ചെ​ങ്കി​ലും കി​ണ​റി​ന് ആ​ഴ​മു​ണ്ടാ​യി​രു​ന്ന​തിനാൽ കി​ടാ​വി​നെ പു​റ​ത്തെ​ടു​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല.

തു​ട​ര്‍​ന്ന് തൊ​ടു​പു​ഴ ഫ​യ​ര്‍സ്റ്റേ​ഷ​നി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്‌​നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ള്‍ കി​ണ​റ്റി​ലി​റ​ങ്ങി പ​ശു​ക്കി​ടാ​വി​നെ സു​ര​ക്ഷി​ത​മാ​യി നെ​റ്റി​ല്‍ കെ​ട്ടി ഉ​റ​പ്പി​ച്ചു. തു​ട​ര്‍​ന്ന് സേ​നാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ഒ​ത്തു​ചേ​ര്‍​ന്ന് പ​ശു​ക്കി​ടാ​വി​നെ മു​ക​ളി​ലേ​ക്ക് വ​ലി​ച്ചു​യ​ര്‍​ത്തു​ക​യാ​യി​രു​ന്നു. ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ കി​ടാ​വി​നെ ക​ര​യ്‌​ക്കെ​ത്തി​ച്ചു.

അ​സി​സ്റ്റന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ.​എ. ജാ​ഫ​ര്‍​ഖാ​ന്‍, ഫ​യ​ര്‍ ഓ​ഫി​സ​ര്‍​മാ​രാ​യ സി.​എ​സ്.​ എ​ബി, എ​സ്.​ ശ​ര​ത്, ടി.​കെ.​ വി​വേ​ക് , ലി​ബി​ന്‍ ജയിം​സ്, പ്ര​മോ​ദ്, സ​ണ്ണി, രാ​ജീ​വ് ആ​ര്‍.​ നാ​യ​ര്‍ എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!