sky dianing
രക്ഷാദൗത്യം ഒന്നര മണിക്കൂർ നീണ്ടു.

അടിമാലി മൂന്നാറിനു സമീപം ആനച്ചാലിൽ പ്രവർത്തിക്കുന്ന സ്കൈ ഡൈനിങ്ങിൽ 2 കുട്ടികൾ ഉൾപ്പെടെ നാലംഗ കുടുംബവും ജീവനക്കാരിയുമാണ് 120 അടി ഉയരത്തിൽ കുടുങ്ങിയത്. മംഗളൂരുവിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശികളായ മുഹമ്മദ് സഫ്‌വാൻ, ഭാര്യ തൗഫീന, മക്കളായ ഇവാൻ (6), ഇനാറ (3), ജീവനക്കാരി ഹരിപ്രിയ എന്നിവർ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണു അപകടത്തിൽപ്പെട്ടത്.

അനിശ്ചിതത്വം നിറഞ്ഞ മൂന്നര മണിക്കൂറിനുശേഷം അഗ്നിരക്ഷാസംഘമെത്തി രക്ഷിച്ചു. ഡൈനിങ് കാബിൻ ഉയർത്തുന്ന ക്രെയ്നിന്റെ സെൻസർ തകരാറായതാണു പ്രശ്നമായത്. തകരാർ പരിഹരിക്കാമെന്ന ആത്മവിശ്വാസത്തിൽ ആദ്യഘട്ടത്തിൽ അഗ്നിരക്ഷാസേനയെയോ പൊലീസിനെയോ ജീവനക്കാർ വിവരമറിയിച്ചില്ല.ഒരു മണിക്കൂറിനുശേഷം നാട്ടുകാരാണു ദേവികുളം സബ് കലക്ടറെ വിവരമറിയിച്ചത്.

Sponsored

തുടർന്ന് അഗ്നിരക്ഷാസേനാ അസി. സ്റ്റേഷൻ ഓഫിസർ ടി.അജയകുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം സ്ഥലത്തെത്തി ഡൈനിങ് സംവിധാനത്തിൽ നിന്നു താഴേക്ക് കിടന്നിരുന്ന കയർ ഉപയോഗിച്ച് മുകളിലെത്തുകയും ഓരോരുത്തരെയായി താഴെയെത്തിക്കുകയായിരുന്നു. രക്ഷാദൗത്യം ഒന്നര മണിക്കൂർ നീണ്ടു.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!