February 8, 2026
cow
മേഖലയിൽ പ്രതിരോധ നടപടി എത്രയും വേഗം പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

കൂത്താട്ടുകുളത്ത് കന്നുകാലികളിൽ കുളമ്പുരോഗം കണ്ടെത്തിയ സാഹചര്യത്തിൽ കൂത്താട്ടുകുളത്തെയും മോനിപ്പള്ളിയിലെയും കന്നുകാലി ചന്തകൾ താൽക്കാലികമായി അടച്ചിടുന്നത് സംബന്ധിച്ച് പരിശോധന നടത്തി ഉടൻ തീരുമാനം എടുക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി.

മേഖലയിൽ പ്രതിരോധ നടപടി എത്രയും വേഗം പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കന്നുകാലികളിൽ രോഗം കണ്ടെത്തിയ തിരുമാറാടി പഞ്ചായത്തിലും സമീപത്തെ കൂത്താട്ടുകുളം, പിറവം നഗരസഭകളിലും പാലക്കുഴ, ഇലഞ്ഞി പഞ്ചായത്തുകളിലും പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു.

സംഭവത്തിൽ അനൂപ് ജേക്കബ് എംഎൽഎ മന്ത്രിയുമായും വകുപ്പ് ഉദ്യോഗസ്ഥരുമായും ആശയ വിനിമയം നടത്തി. കൂത്താട്ടുകുളം, മോനിപ്പള്ളി ചന്തകൾ താൽക്കാലികമായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്കും കലക്ടർക്കും നിവേദനം നൽകിയിട്ടുണ്ട്.

Sponsored
Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!