
നെടുമ്പാശേരി: നെടുമ്പാശേരി കിഴക്കേ മേയ്ക്കാട് വഴിതോടിനോട് ചേർന്നുള്ള പ്രദേശത്ത് കുറുക്കന്റെ ശല്യം കൂടുന്നു. പ്രദേശത്തെ വീടുകളിലെത്തി കോഴികളെ കൊന്നു തിന്നുന്നത് പതിവായി. കഴിഞ്ഞ ദിവസം രാത്രി മാളിയേക്കൽ ശ്രീകുമാറിന്റെ വീട്ടിൽ നിന്ന് 40 ഓളം കോഴികളെ കുറുക്കന്മാർ കൊന്ന് തിന്നു. കോഴികൂട്ടിൽ നിന്ന് പിടിയ്ക്കാൻ കഴിയാത്തവയെ കൊന്നിട്ടിരിയ്ക്കുകയായിരുന്നു. കർഷകനായ ശ്രീകുമാറിന്റെ 50 ഓളം താറാവുകളെ ഏതാനും നാൾ മുമ്പ് കുറുക്കൻമാർ കൊന്നിരുന്നു. 2018 ലെ പ്രയളത്തിനു ശേഷം പ്രദേശത്ത് കാണപ്പെട്ട കുറുക്കൻമാർ പെറ്റു പെരുകിയ അവസ്ഥയിലാണെന്നും കോഴികളെയും താറാവുകളെയും നഷ്ടപ്പെട്ട വീട്ടുകാർക്ക് നഷ്ടപരിഹാരം നൽകുന്നതുൾപ്പടെയുള്ള നടപടികൾ അധികൃതർ സ്വീകരിയ്ക്കണമെന്നും സി.പി.എം നെടുമ്പാശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി പി.സി. സോമശേഖരൻ ആവശ്യപ്പെട്ടു.
