കൊച്ചി: സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന രോഗികള്‍ക്ക് സൗജന്യ മരുന്നും തുടര്‍ചികിത്സയും ഉറപ്പാക്കാന്‍ എല്ലാ പഞ്ചായത്തുകളിലും പ്രത്യേക മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കുമെന്ന് മന്ത്രി പി. രാജീവ്. കളമശേരി മണ്ഡലത്തില്‍ നടപ്പാക്കുന്ന ഒപ്പം മെഡിക്കല്‍ ക്യാമ്പ് അഞ്ചാം പതിപ്പിന്റെ ഉദ്ഘാടനം കളമശേരി സംറ കണ്വന്ഷന് സെന്ററില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കളമശേരി നഗരസഭാ ചെയര്മാന് ജമാല്‍ മണക്കാടന് അധ്യക്ഷത വഹിച്ചു.

ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള, ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, കളമശേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ എസ്.എസ്. മിനി, ലിസി ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്, രാജഗിരി ആശുപത്രി ഡയറക്ടര്‍ അഡ്മിനിസ്ട്രേഷന് ഫാ. ജോയ് കിളിക്കുന്നേല്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. നളന് ജയദേവ്, ലേക്ഷോര് ആശുപത്രി സിഇഒ ജയേഷ് വി. നായര്‍, മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി സിഇഒ ഡോ. ജെ. ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.

