February 8, 2026
IMG-20250816-WA0007.jpg

കോതമംഗലം : ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കോതമംഗലം എക്സൈസ് നടത്തിവന്ന പരിശോധനയിൽ വാരപ്പെട്ടി വില്ലേജിലെ ഇളങ്ങവം ഭാഗത്ത് നിന്നും കഞ്ചാവുമായി ആസാം സ്വദേശി ഹുസൈൻ അലിയുടെ മകൻ നജമുൽ ഇസ്ലാം (35) പിടിയിൽ.

ഓണക്കാലത്ത് യുവാക്കൾക്കും കോളേജ് കുട്ടികൾക്കുമിടയിൽ വിൽപ്പന നടത്താൻ കൊണ്ടുവന്ന 2.100 കിലോ ഗ്രാം കഞ്ചാവാണ് കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസും പാർട്ടിയും പിടികൂടിയത്. പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മാരായ പി ബി ലിബു, ബാബു എം റ്റി, സോബിൻ ജോസ്, കെ എ റസാക്ക് സിവിൽ എക്സൈസ് ഓഫീസർമാരായ ആസിഫ് മുഹമ്മദ്, അബിൻസ് എം എം .ഉബൈസ് പി എം എക്സൈസ് ഡ്രൈവർ കബിരാജ് എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!