IMG-20250802-WA0044.jpg

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ  പിഎച്ച്ഡി , പിജി,  യുജി, ബാച്ചുകളുടെ ബിരുദ ദാന ചടങ്ങ് (ലോറിയ 2025 ) പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു.  വിദ്യാർത്ഥികളും അധ്യാപകരും മാതാപിതാക്കളും ഉൾപ്പെടെ ആയിരത്തി മുന്നൂറ് പേരാണ് ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിലെ  ബിരുദദാനച്ചടങ്ങിൽ സമ്മേളിച്ചത്.

കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി, വൈസ് ചാൻസലർ ഡോ. ദീപാങ്കർ ബാനർജി മുഖ്യാതിഥി ആയിരുന്നു.
ജീവിതകാലം മുഴുവൻ പഠനം തുടരേണ്ടതിൻ്റെയും അറിവ് പങ്കിടേണ്ടതിന്റെയും, ആവശ്യകതയെക്കുറിച്ച്  പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ സംസാരിച്ചു.
അറിവ് സമഗ്ര ജീവിതവീക്ഷണത്തോടെ ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകത ഡോ. ദീപാങ്കർ ബാനർജി ഉദ്ബോധിപ്പിച്ചു.
ബിരുദചടങ്ങിൽ സംബന്ധിച്ച വിദ്യാർത്ഥികൾക്ക്  കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഡോ. അജി അബ്രഹാം  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വൈസ് പ്രിൻസിപ്പൽ ഡോ. എബി പി. വർഗീസ്, അക്കാദമിക് ഡീൻ ഡോ. ബിനു വർഗ്ഗീസ് , അഡ്മിനിസ്ട്രേറ്റീവ് ഡീൻ ഡോ. സ്മിത തങ്കച്ചൻ, റിസർച്ച് ഡീൻ ഡോ. രാജേഷ് കെ. തുമ്പകര , ഡീൻ ഓഫ് സ്റ്റുഡൻ്റ് അഫേഴ്സ് ഡോ. ആശാ മത്തായി, അന്ന മറിയാ ജോൺ എന്നിവർ ബിരുദദാനയോഗത്തിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!