February 7, 2026
vettampara
വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​യി​ച്ചു.

കോ​ത​മം​ഗ​ലം: വേ​ട്ടാം​പാ​റ​യി​ലെ പ​ടി​പ്പാ​റ​യി​ൽ എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് പ​രി​വ​ർ​ത്ത​ൻ സ​മ​ഗ്ര​ഗ്രാ​മ വി​ക​സ​ന പ​ദ്ധ​തി മു​ഖാ​ന്ത​രം എം​എ​സ് സ്വാ​മി​നാ​ഥ​ൻ ഗ​വേ​ഷ​ണ നി​ല​യം ന​ട​പ്പി​ലാ​ക്കു​ന്ന ഹ​രി​ത ക​ർ​ഷ​ക വി​പ​ണ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി സാ​ജു നി​ർ​വ​ഹി​ച്ചു.
പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്ത് അം​ഗം പ്രി​ൻ​സ് ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും, വേ​ട്ടാം​പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി വി​കാ​രി ഫാ. ​ജോ​ഷി നി​ര​പ്പേ​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ ഗ​വേ​ഷ​ണ പ്രോ​ജ​ക്ട് കോ​ർ​ഡി​നേ​റ്റ​ർ സി​ജോ തോ​മ​സ്, ഗ​വേ​ഷ​ണ നി​ല​യ മാ​നേ​ജ​ർ എം.​കെ. ബി​നീ​ഷ് , കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്ത് കോ-​ഓ​ഡി​നേ​റ്റ​ർ ജോ​സ​ഫ് ആ​ന്‍റ​ണി, ഹ​രി​ത ക​ർ​ഷ​ക വി​പ​ണ​ന കേ​ന്ദ്രം പ്ര​സി​ഡ​ന്‍റ് ജോ​യ് പ​ട​യാ​ട്ടി​ൽ, ഗ്രീ​ൻ വി​ഷ​ൻ കേ​ര​ള സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കോ​റ​മ്പേ​ൽ, ഗ്രീ​ൻ വി​ഷ​ൻ കേ​ര​ള താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് നി​ര​വ​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​വ​ള​ങ്ങാ​ട് ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സേ​ഴ്സ് ക​മ്പ​നി സി​ഇ​ഒ സു​നി​ൽ സി​റി​യ​ക്, കേ​ന്ദ്ര വി​ള ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി കോ​ർ​ഡി​നേ​റ്റ​ർ വി.​വി സ​ന്തോ​ഷ് കു​മാ​ർ , കോ​ത​മം​ഗ​ലം രൂ​പ​ത സോ​ഷ്യ​ൽ സ​ർ​വീ​സ് കോ​ഡി​നേ​റ്റ​ർ ജോ​സ് പോ​ൾ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!