
ഇടുക്കി/ എറണാകുളം: തുടർച്ചയായ കനത്ത മഴയും മൂലമറ്റം പവർഹൗസിൽ നിന്നുള്ള നീരൊഴുക്കും കാരണം മലങ്കര അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് സുരക്ഷിതമായി ക്രമീകരിക്കുന്നതിനായി ഷട്ടറുകൾ ഘട്ടം ഘട്ടമായി 200 സെ.മീ വരെ ഉയർത്താൻ സാധ്യതയുണ്ട്. തൊടുപുഴയാറിലെയും മൂവാറ്റുപുഴയാറിലെയും ജലനിരപ്പ് നിലവിൽ സുരക്ഷിതമായതിനാൽ പുറത്തേക്ക് ഒഴുകുന്ന വെള്ളം പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിയും. എന്നിരുന്നാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. മുവാറ്റുപുഴയുടെ ഇരു കരകളിലും താമസിക്കുന്നവർ ആവശ്യമായ മുൻകരുതലുകൾ എടുക്ക ക്കേണ്ടതാണ്.
കുളിക്കുന്നതിനോ മറ്റ് അവശ്യങ്ങൾക്കോ പുഴയിൽ ഇറങ്ങുന്നത് നിർബന്ധമായി ഒഴിവാക്കേണ്ടതാണ്.