February 8, 2026
rain
ബുധനാഴ്ച തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് തുലാവർഷം കനക്കും. അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് മധ്യകേരളത്തിലും വടക്കൻ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യത. 14 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകി.

എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, തൃശൂർ, പാലക്കാട്,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് ഉള്ളത്. കണ്ണൂർ കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പും ബുധനാഴ്ച തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നും പ്രവചനം ഉണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Sponsored
Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!