February 8, 2026
sabirimala accident
കു​​മ​​ര​​കം പോ​​ലീ​​സ് അ​​പ​​ക​​ടം സൃ​​ഷ്ടി​​ച്ച വാ​​ഹ​​ന​​വും വൈ​​ക്കം സ്വ​​ദേ​​ശി​​യാ​​യ ഡ്രൈ​​വ​​റെ​​യും ക​​ണ്ടെ​​ത്തി.

ഇ​​ന്ന​​ലെ രാ​​വി​​ലെ കു​​മ​​ര​​കം ബോ​​ട്ടുജെ​​ട്ടി ഓ​​ട്ടോ​റി​ക്ഷാ സ്റ്റാ​​ൻ​ഡി​നു സ​​മീ​​പമാണ് അ​​പ​​ക​​ടം നടന്നത്. ചീ​​പ്പു​​ങ്ക​​ൽ ആ​​ശാം​​പ​​റ​​മ്പി​​ൽ എ.​​കെ.​ ബൈ​​ജു​വി(53) നാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്. ബൈ​​ജു കു​​മ​​ര​​കം എ​​സ്എ​​ച്ച്എം​സി​യി​​ലെ ലാ​​ബ് ടെ​​ക്നീ​​ഷ​നാ​​യ മ​​ക​​ളെ ഹോ​​സ്പി​​റ്റ​​ലി​​ലെ​​ത്തി​​ച്ച് ബൈ​​ക്കി​​ൽ മ​​ട​​ങ്ങു​​മ്പോ​​ഴാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

Sponsored

കു​​മ​​ര​​കം ഭാ​​ഗ​​ത്തു​നി​​ന്നു കൈ​​പ്പു​​ഴ​​മു​​ട്ട് ഭാ​​ഗ​​ത്തേ​​ക്കു പോ​​യ പി​​ക്അ​​പ് വാ​​നി​​ന്‍റെ വ​​ശം ബൈ​​ജു​​വി​​ന്‍റെ ബെെ​​ക്കി​​ലു​ട​​ക്കി​​യ​​തോ​​ടെ നി​​യ​​ന്ത്ര​​ണം ന​​ഷ്ട​​പ്പെ​​ട്ട് ബൈ​​ക്ക് മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. ഈ ​​സ​​മ​​യം​​ പി​​ക് അ​​പ്പ് വാ​നി​ന്‍റെ ട​​യ​​ർ ബൈ​​ജു​​വി​​ന്‍റെ കാ​​ൽ​പാ​​ദ​​ത്തി​​ലൂ​​ടെ ക​​യ​​റി​​യി​​റങ്ങുകയായിരുന്നു. ഉ​​ട​​ൻത​​ന്നെ ജെ​​ട്ടി​​യി​​ലെ ഓ​​ട്ടോ​റി​ക്ഷ ഡ്രൈ​​വ​​ർ​​മാ​​ർ സ​​മീ​​പ​​ത്തെ എ​​സ്എ​​ച്ച്എം​​സി​​യി​​ൽ എ​​ത്തി​​ച്ചു. പ​​രി​​ശോ​​ധ​​ന​​യി​​ൽ മ​​ൾ​​ട്ടി​​പ്പി​​ൾ ഫ്രാ​​ക്ചർ ഉ​​ണ്ടെ​​ന്നും പാ​​ദ​​ത്തി​​ലെ ചർമം വേ​​ർ​​പെ​​ട്ട​​താ​​യും ക​​ണ്ടെ​​ത്തി. അ​​ടി​​യ​​ന്ത​​ര ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തേ​​ണ്ടതാ​​യ​​തി​​നാ​​ൽ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പ്രവേശിപ്പിച്ചു.

അ​​പ​​ക​​ടം സൃ​​ഷ്ടി​​ച്ച പി​​ക് അ​​പ് വാ​​ൻ​ ഡ്രൈ​​വ​​ർ സം​​ഭ​​വ​സ്ഥ​​ല​​ത്തു​നി​​ന്ന് വാ​​ഹ​​ന​​വു​​മാ​​യി ക​​ട​​ന്നു ക​​ള​​ഞ്ഞു. സി​​സി​ടി​വി​​ക​​ൾ പ​​രി​​ശോ​​ധി​​ച്ച് കു​​മ​​ര​​കം പോ​​ലീ​​സ് അ​​പ​​ക​​ടം സൃ​​ഷ്ടി​​ച്ച വാ​​ഹ​​ന​​വും വൈ​​ക്കം സ്വ​​ദേ​​ശി​​യാ​​യ ഡ്രൈ​​വ​​റെ​​യും ക​​ണ്ടെ​​ത്തി.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!